Loading ...

Home Europe

ജോയലിനും, ജേസനും ആയിരങ്ങള്‍ യാത്രാമൊഴിയേകി

ബോള്‍ട്ടന്‍: ദുഃഖ ശനിയാഴ്ചയില്‍ ഓസ്ട്രിയയിലെ വിയന്നയില്‍ മരിച്ച ബോള്‍ട്ടണിലെ കാസിന്‍ സഹോദരന്മാരായ ജേസന്റെയും ജോയലിന്റെയും മൃതദേഹങ്ങള്‍ നൂറുകണക്കിന് മലയാളികളുടെ സാനിധ്യത്തില്‍ ബോള്‍ട്ടണിലെ ഓവര്‍ ടൈന്‍ സെമിത്തേരിയില്‍ സംസ്‌കരിച്ചു. .ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളി സമൂഹവും, ജേസന്റെയും, ജോയലിന്റെയും സഹപാഠികളും, അധ്യാപകരും, ദേശീയ പ്രാദേശിക മാധ്യമങ്ങളും ,നാട്ടുകാരും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബന്ധുക്കളും ഒക്കെ കൊണ്ട് തിങ്ങി നിറഞ്ഞ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളിയില്‍ കണ്ടത് വികാര നിര്‍ഭരമായ രംഗങ്ങള്‍.

രാവിലെ പത്തിനു മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള പേടകങ്ങള്‍ എത്തിയപ്പോള്‍ തന്നെ കൂടി നിന്നവര്‍ വിങ്ങിപൊട്ടുന്നുണ്ടായിരുന്നു .ഫുട്‌ബോള്‍ കളി ഏറെ ഇഷ്ടപ്പെട്ടിരുന്ന ജേസന്റെ മൃതദേഹപേടകത്തിന് മുകളില്‍ ചുവന്ന ഒരു ഫുട്ബാള്‍ സ്ഥാപിച്ചിരുന്നു , ഇരുവര്‍ക്കുമായി തയാറാക്കിയിരുന്ന പുഷ്പാലങ്കാരങ്ങളും എല്ലാം ഒരേ നിറത്തിലും ഒരേ തരത്തിലും ആയിരുന്നു കുടുംബം ക്രമീകരിച്ചിരുന്നത് ,പള്ളിയും പരിസരങ്ങളും എല്ലാം വെളുത്ത ലില്ലി പൂക്കള്‍ കൊണ്ട് പ്രത്യേകമായി അലങ്കരിച്ചിരുന്നു . 'ദുഃഖത്തിന്റെ പാനപാത്രം കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍ സന്തോഷത്തോടത് വാങ്ങി ഹാലേലൂയ പാടിടും ഞാന്‍ 'എന്ന വരികള്‍ ഗായക സംഘം ആലപിച്ചപ്പോള്‍ ദേവാലയത്തിനകത്തും പുറത്തും നിന്ന എല്ലാവരും വിങ്ങിപൊട്ടുന്നുണ്ടായിരുന്നു .ജേസന്റെ ഇളയ സഹോദരന്‍ ജെന്‍സണ്‍ ഇരുവരെയും കുറിച്ച്‌ നടത്തിയ നിറമുള്ള ഓര്‍മ്മകള്‍ ഇനിയുള്ള നാളുകളില്‍ തനിക്കു താങ്ങും തണലും ആയി കൂടെ ഉണ്ടാകും എന്ന് പങ്കുവച്ചപ്പോള്‍ വരുടെയും കണ്ണുകള്‍ ഈറനണിയുന്നുണ്ടായിരുന്നു .ഇരുവരുടെയും ബന്ധുവായ സിയാന്‍ ഇവരെക്കുറിച്ചുള്ള ഓര്‍മ്മയില്‍ എഴുതിയ കവിതയുമായാണ് ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ എത്തിയത് ,ഇരുവരുടെയും സഹപാഠികളും , നിരവധി ഇംഗ്ലീഷ് സുഹൃത്തുക്കളും സംസ്‌കാര ചടങ്ങുകളില്‍ മുഴുനീളെ പങ്കെടുത്തിരുന്നു .ഇവരുടെ കുടുബംഹം ആയ തിരുവല്ല അതിരൂപത ആര്‍ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് പിതാവിന്റെ കാര്‍മികത്വത്തില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഫാ. ഹാപ്പി ജേക്കബ് ,ഫാ. അജി ജോണ്‍ ,ഫാ, രഞ്ജിത്ത് , ഫാ. വര്‍ഗീസ് മാത്യു എന്നിവര്‍ സഹ കാര്‍മ്മികന്‍ ആയി .

വിയന്നയിലെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ കുടുംബ സമേതം ആണ് കഴിഞ്ഞ മാസം ജോയലും ജേസനും ഓസ്ട്രിയയിലെ വിയന്നയില്‍ എത്തിയത് .തടാകത്തില്‍ നീണ്ടുന്നതിനിടെ ഇളയ സഹോദരന്‍ മുങ്ങുന്നത് കണ്ടു രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് ഇരുവരും വെള്ളത്തിലേക്ക് മുങ്ങി താന്നത് .ബോള്‍ട്ടണിലെ റോയല്‍ ആശുപത്രി ജീവനക്കാര്‍ ആയ സഹോദരിമാര്‍ ആയ സൂസന്റെയും സുബിയുടെയും മക്കളാണ് മരിച്ച ഇരുവരും. ചെങ്ങന്നൂര്‍ സ്വദേശിയായ അച്ചന്കുഞ്ഞാണ് ജോയലിന്റെ പിതാവ് ,റാന്നി സ്വദേശി ഷിബുവാണ് ജേസന്റെ പിതാവ്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

Related News