Loading ...

Home National

ഡല്‍ഹിയും മീററ്റും കുലുങ്ങി; ഹരിയാനയിലെ ജജ്ജാറില്‍ ഭൂചലനം

ന്യൂഡല്‍ഹി: ഹരിയാനയിലെ ജജ്ജാര്‍ ജില്ലയില്‍ നേരിയ ഭൂചലനം നടന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഭൂചലനം ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലെ മീററ്റിലും നേരിയ തോതില്‍ അനുഭവപ്പെട്ടു. രാവിലെ 6.28 ഓടെയാണ് ഭൂചലനം ഉണ്ടായത്.

പ്രഭവസ്ഥാനത്ത് നിന്നും പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടു. എന്നാല്‍ ആര്‍ക്കും ജീവനോ വസ്തുവകകളോ നഷ്ടപ്പെട്ടില്ല. 24 മണിക്കൂറിനിടെ ഇത് രണ്ടാം വട്ടമാണ് ജജ്ജാറില്‍ ഭൂചലനം അനുഭവപ്പെടുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം റിക്ടര്‍ സ്കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നിരുന്നു.

COURTESY: INDIAN EXPRESS

Related News