Loading ...

Home sports

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് തിരികെ ചായക്കടയിലേയ്ക്ക്

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് തിരികെ ചായക്കടയിലേയ്ക്ക്. കിക്ക് വോളിബോളില്‍ വെങ്കല മെഡല്‍ ജേതാവ് ഹരീഷ് കുമാറാണ് ഡല്‍ഹിയിലെ മജ്‌നുകടില്ലയിലെ തന്റെ പിതാവിനൊപ്പം ചായക്കടയില്‍ വീണ്ടും ജോലിക്കെത്തിയത്. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് ഹരീഷിന്റേത്.

തന്റെ പിതാവിനെ സഹായിക്കുന്നതിനായാണ് താന്‍ ചായക്കടയില്‍ ജോലിക്ക് നിക്കുന്നതെന്ന് ഹരീഷ് പറഞ്ഞു. രണ്ട് മണി മുതല്‍ ആറ് മണി വരെയാണ് ദിവസേനയുള്ള പ്രാക്ടീസ് സമയം. തനിക്ക് നല്ലൊരു ജോലി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഹരീഷ് കുമാര്‍.

2011 മുതലാണ് ഹരീഷ് കായിക രംഗത്ത് ചുവടുറപ്പിച്ചത്. ഹരീഷിന്റെ പരിശീലകനായ ഹേംരാജാണ് ഹരീഷിനെ സായി കേന്ദ്രത്തില്‍ എത്തിച്ചത്. സര്‍ക്കാര്‍ സഹായത്തിനും സായി നല്‍കുന്ന പിന്തുണയ്ക്കും ഹരീഷ് കുമാറിന്റെ അമ്മയും സഹോദരനും നന്ദി പറഞ്ഞു. സ്ഥിരവരുമാനം ലഭിക്കാന്‍ സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രതീക്ഷയിലാണ് ഹരീഷ് കുമാറിന്റെ കുടുംബം കഴിയുന്നത്. മകനിലാണ് എല്ലാ പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related News