Loading ...

Home Business

ഹര്‍ത്താല്‍ ദിനത്തിലും ഇന്ധനവില കൂടി, തിരുവനന്തപുരത്ത് പെട്രോള്‍ വില 85 രൂപയിലേക്ക്

തിരുവനന്തപുരം: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷപാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടക്കുന്ന തിങ്കളാഴ്ചയും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.

തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 84രൂപ അഞ്ചുപൈസയും ഡീസലിന് 77രൂപ 99 പൈസയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.72 രൂപ, ഡീസലിന് 76. 73 രൂപ. കോഴിക്കോട് പെട്രോളിന് 82.97 രൂപ, പെട്രോള്‍ 77 രൂപ എന്നിങ്ങനെയുമാണ് ഇന്നത്തെ വില.

എട്ടുമാസത്തിനിടെ രാജ്യത്ത് പെട്രോളിന് പത്ത് രൂപയ്ക്കടത്തും ഡീസലിന് 15 രൂപയ്ക്കടുത്തും വര്‍ധനയുണ്ടായി. രണ്ടാഴ്ച്ചക്കിടെ മാത്രം പെട്രോളിന് രണ്ടര രൂപയ്ക്ക് മുകളിലും ഡീസലിന് മൂന്നര രൂപയ്ക്കടുത്തും വര്‍ധവുണ്ടായിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതിനനുസൃതമായാണ് ഇന്ത്യയിലും വില വര്‍ധിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് നികുതി ഭാരം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തതില്‍ രാജ്യമൊട്ടാകെ പ്രതിഷേധം പുകയുകയാണ്. എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

Related News