Loading ...

Home Gulf

പ്രളയക്കെടുതി : ടെസ്ക 6.75 ലക്ഷം രൂപ നല്‍കി

കുവൈത്ത് സിറ്റി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുവൈത്തിലെ നഴ്‌സുമാരുടെ കൂട്ടായ്മയായ ടെസ്കയുടെ സഹായ ഹസ്‌തം. 

കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ സബാ ഏരിയയിലെ സൈക്യാട്രി ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ കൂട്ടായ്മയായ 'ടെസ്‌ക' 6,77,745 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.

മുമ്ബും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ടെസ്‌ക നേതൃത്വം നല്‍കിയിട്ടുണ്ട്. ഡാഡ്‌സണ്‍, ജോണ്‍ജോണ്‍, ഉല്ലാസ്, അയ്യപ്പന്‍ മോഹനന്‍, ഫെബിന്‍ബെന്നി, ഉണ്ണി അശോക് എന്നിവര്‍ ദുരിതാശ്വാസ നിധി ശേഖരണത്തിന് നേതൃത്വം നല്‍കി. റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Related News