Loading ...

Home Europe

രാംനാഥ് കോവിന്ദ് ബോയ്ക്കോ ബോറിസ്സോവുമായി ചര്‍ച്ച നടത്തി

സോഫിയ: ഇന്ത്യന്‍ പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് ബള്‍ഗേറിയന്‍ പ്രധാനമന്ത്രി ബോയ്ക്കോ ബോറിസ്സോവുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് സോഫിയയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ പ്രസിഡന്‍റ് കോവിന്ദ് അനാച്ഛാദനം ചെയ്തു. നേരത്തെ ബള്‍ഗേറിയന്‍ പ്രസിഡന്‍റ് റുമേന്‍ രാദെവുമായിട്ടുള്ള കൂടിക്കാഴ്ചയില്‍ മഹാത്മാ ഗാന്ധിയുടെ ബുക്ക് "ഹിന്ദ് സ്വരാജി'ന്‍റെ ഒരു കോപ്പി പ്രസിഡന്‍റ് രാദെവിന് സമ്മാനിച്ചിരുന്നു.

കൃത്രിമ ഇന്‍റലിജന്‍സ്, ഡാറ്റാ അനലിറ്റിക്സ്, റോബോട്ടിക്സ്, നാനോ ടെക്നോളജി തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ബള്‍ഗേറിയയും തമ്മിലുള്ള സഹകരണം സാധ്യമാണെന്നും ഇരുരാഷ്ട്ര തലവന്മാരും ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ/ബള്‍ഗേറിയ വാണിജ്യ ഉച്ചകോടിയില്‍ പ്രസിഡന്‍റ് കോവിന്ദ് സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രതിവര്‍ഷം 300 മില്ല്യണ്‍ ഡോളറാണെന്നും കണക്കുകള്‍ നിരത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

ബള്‍ഗേറിയയിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസത്തില്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, അഗ്രികള്‍ച്ചര്‍, ഫുഡ് പ്രൊസസിംഗ്, ഓട്ടോ ഘടകങ്ങള്‍, ഡിഫന്‍സ് പ്രൊഡക്ഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ മേഖലകളില്‍ വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കണമെന്ന് പ്രസിഡന്‍റ് കോവിന്ദ് ആവശ്യപ്പെട്ടു.

ബുധനാഴ്ചത്തെ കൂടിക്കാഴ്ചയില്‍ ഇന്ത്യയും ബള്‍ഗേറിയയും ചേര്‍ന്ന് സിവില്‍ ന്യൂക്ലിയര്‍ സഹകരണം, നിക്ഷേപം, ടൂറിസം, സോഫിയ യൂണിവേഴ്സിറ്റിയിലെ ഹിന്ദി ചെയറിന്‍റെ സ്ഥാപനം എന്നിവയില്‍ നാല് ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു.
 

ഇതിനിടെ പ്രസിഡന്‍റ് കോവിന്ദ് ബോളിവുഡ് നിര്‍മാതാക്കളും താരങ്ങളുമായും സോഫിയയില്‍ സംവദിച്ചു. ബള്‍ഗേറിയ പ്രസിഡന്‍റ് രാദെവും വപ്പമുണ്ടായിരുന്നു. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അയാന്‍ മുഖര്‍ജി എന്നിവരുടെ "ബ്രഹ്മ്മാസ്ത്ര' എന്ന സിനിമയുടെ സെറ്റിലാണ് സംവദിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക പാലമായി ഈ ചിത്രം നിലകൊള്ളുന്നതെന്നും രണ്‍ബീര്‍ കപൂര്‍ പറഞ്ഞു.

ബള്‍ഗേറിയ സന്ദര്‍ശനത്തിനു ശേഷം പ്രസിഡന്‍റ് കോവിന്ദ് ഉച്ചതിരിഞ്ഞ് ചെക്ക് റിപ്പബ്ലിക്കിലേയ്ക്കു യാത്ര തിരിച്ചു.

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Related News