Loading ...

Home USA

സഹായം അവശ്യമെങ്കില്‍ വിളിപ്പാടകലെ കാനഡയുണ്ടെന്ന് മന്ത്രി നവദീപ് ബെയ്ന്‍സ്

മിസിസൗഗ: പ്രളയക്കെടുതിയില്‍ മുങ്ങിത്താണ കേരളത്തിന്‍റെ അതിജീവനത്തിനായി കുഞ്ഞുകൈത്താങ്ങെന്ന ലക്ഷ്യവുമായി കാനഡയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ മിസിസൗഗ കേരള അസോസിയേഷന്‍ (à´Žà´‚.കെ.à´Ž) സംഘടിപ്പിച്ച 'à´Ÿà´¿.à´¡à´¿ ഓണക്കാഴ്ച 2018' അദ്ഭുതപൂര്‍വമായ ജനപങ്കാളിത്തത്തോടെ ശ്രദ്ധാകേന്ദ്രമായി. 

സാംസ്കാരിക പരിപാടി ഫെഡറല്‍മന്ത്രിയും ഇന്ത്യന്‍ വംശജനുമായ നവദീപ്‌ബെയ്ന്‍സ് ഉദ്ഘാടനം ചെയ്തു. മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണപരിപാടി റദ്ദാക്കുന്നതിനു പകരം കേരളത്തിന്‍റെ ദുരിതാശ്വാസത്തിനും പുനര്‍നിമാണത്തിനുമുള്ള തട്ടകമാക്കി മാറ്റുകയായിരുന്നുവെന്ന് പ്രസിഡന്‍റ് പ്രസാദ് നായര്‍ പറഞ്ഞു. ഇതിനു ഫലവുമുണ്ടായി അവശ്യമെങ്കില്‍ ഒരു വിളിപ്പാടകലെ കാനഡയുടെ സഹായവും സഹകരണവുമുണ്ടാകുമെന്നായിരുന്നു നവദീപ് ബെയ്ന്‍സിന്‍റെ പ്രഖ്യാപനം. 'ഈ ഓണക്കാഴ്ച എന്‍റെ കേരളത്തിനായി' എന്ന പ്രഖ്യാപനത്തോടെ ജോണ്‍ പോള്‍ രണ്ടാമന്‍ പോളിഷ് കള്‍ച്ചറല്‍ സെന്‍ററില്‍ നടന്ന പരിപാടിയോടനുബന്ധിച്ചു ഒരുക്കിയ ' ഫ്‌ളാഷ് ഫ്‌ളഡ്' ചിത്രപ്രദര്‍ശനവും ശ്രദ്ധയാകര്‍ഷിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍നിന്നുകേരളത്തിലെ ഇരുപത്തിയഞ്ചോളം പ്രമുഖഫൊട്ടോജേണലിസ്റ്റുകള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ദുരിതങ്ങളുടെ തീവ്രത മലയാളികളില്‍ മാത്രമല്ല, പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിവിധസമൂഹങ്ങളിലേക്കും രാഷ്ട്രീയ, ഭരണരംഗത്തെ പ്രമുഖരിലും എത്തിക്കുന്നതിനും ഇതു വഴിയൊരുക്കി. വിന്‍ജോ മീഡിയയുടെസഹകരണത്തോടെയായിരുന്നു പ്രദര്‍ശനം.
 


മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കാരുണ്യസംരംഭങ്ങള്‍ നടത്തിവരുന്നതിനിടെയാണ് നാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും വലിയ തോതില്‍ പങ്കാളികളാകാനുള്ള അവസരമൊരുങ്ങിയതെന്നു പരിപാടിയുടെ കോ ഓര്‍ഡിനേറ്റര്‍ ഷാനുജിത്തും സ്‌റ്റേജ് മാനേജര്‍ ഹേംചന്ദ്തലഞ്ചേരിയും സദ്യയ്ക്ക് മേല്‍നോട്ടം വഹിച്ച റെജിസുരേന്ദ്രനും പറഞ്ഞു. പ്രളയദുരിതത്തിന്‍റെ സാഹചര്യത്തില്‍ ധനശേഖരണം ലക്ഷ്യമാക്കി ചെലവുകള്‍ വെട്ടിച്ചുരുക്കിയായിരുന്നു പരിപാടികള്‍. വാദ്യമേളക്കാര്‍, അവതാരകര്‍, ഗായകര്‍, നര്‍ത്തകര്‍, ഛായാഗ്രാഹകര്‍ തുടങ്ങിയവര്‍ പ്രതിഫലമില്ലാതെയാണ് സഹകരിച്ചത്. മനോജ് കര്‍ത്ത (റീമാക്‌സ്) , ഗോപിനാഥ് ( രുദ്രാക്ഷരത്‌ന ) എന്നീ മുഖ്യപ്രായോജകരുടെയും മറ്റു ബിസിനസ് സംരംഭകരുടെയും പൊതുജനത്തിന്‍റേയും സുമനസകളുടെയും നിര്‍ലോഭമായ സഹകരണമാണ്‌ ലഭിച്ചത്.

അംഗങ്ങളുടെ വീടുകളില്‍നിന്നു'പൂവിളിയോടെ' ശേഖരിച്ച പൂക്കള്‍ ഉപയോഗിച്ചാണ് വനിതകള്‍ ഇത്തവണ പൂക്കളമിട്ടത്. വിഭവസമൃദ്ധമായസദ്യയില്‍ എഴുന്നൂറില്‍പരം അതിഥികള്‍ പങ്കെടുത്തു. മലയാളികള്‍ക്കൊപ്പം വിദേശികളും ഉത്തരേന്ത്യക്കാരും ഓണസദ്യ ആസ്വദിക്കുന്നത് കൗതുകകരമായകാഴ്ചയായിരുന്നു. മുത്തുക്കുടകള്‍ വഹിച്ചുകൊണ്ടുള്ള വര്‍ണാഭമായ ഘോഷയാത്രയില്‍ ചെണ്ടമേളത്തിന്‍റെയൊപ്പം പ്രതീകാത്മകമായി മഹാബലിയെ താലപ്പൊലിയുടെ അകന്പടിയോടെവേദിയിലേക്കാനയിച്ചു. മന്ത്രി നവദീപ് സിംഗിനു പുറമെ പാര്‍ലമെന്‍റ് അംഗങ്ങളായ ഒമര്‍ അല്‍ഗാബ്ര, സ്വെന്‍ സ്‌പെംഗെമാന്‍, പ്രവിശ്യാ പാര്‍ലമെന്‍റ് അംഗം ദീപക് ആനന്ദ്, ഇന്ത്യന്‍ കോണ്‍സല്‍ ഡി. പി. സിംഗ്, സിറ്റികൌണ്‍സില്‍ അംഗങ്ങളായ ജോണ്‍ കോവാക്ക്, റോണ്‍ സ്റ്റാര്‍, ലോക കേരള സഭാംഗം കുര്യന്‍ പ്രക്കാനം തുടങ്ങിയവരും പങ്കെടുത്തു. എല്ലാവരുംതന്നെകേരളത്തിന് സഹായസഹകരണങ്ങളും വാഗ്ജാനം ചെയ്തു.

പ്രളയദുരിതത്തില്‍ നിന്നും കരകയറി, അതിജീവനത്തിന്‍റെ രണ്ടാംവരവിനു തയാറെടുക്കുന്ന കേരളത്തിന്‍റെ നിശ്ചയ ദാര്‍ഢ്യത്തിനു അര്‍ഥവത്തായ ഐക്യദാര്‍ഢ്യമായിരുന്നു എംകെഎ വിഭാവനം ചെയ്ത പ്രത്യേക ഓണപരിപാടികള്‍. കുട്ടിക്കാലത്തുകുടിയേറിയ രാഗണ്യ എന്ന വിദ്യാര്‍ഥിനി 'ലെവി' നേതൃപരിശീലന ക്യാംപിലൂടെ സമാഹരിച്ച 670 ഡോളര്‍ പ്രസിഡന്‍റ് പ്രസാദ് നായര്‍ ഏറ്റു വാങ്ങി. പ്രമുഖ ചിത്രകാരനും ആനിമേഷന്‍ വിദഗ്ധനുമായ അജിത് വാസുവിന്‍റെ ചിത്രപ്രദര്‍ശനത്തില്‍ നിന്നുസമാഹരിച്ച തുകയും വാഫയും ഫസിലും സ്വന്തംപച്ചക്കറിത്തോട്ടത്തില്‍നിന്ന് എത്തിച്ച വിഭവങ്ങളില്‍നിന്നുള്ള വരുമാനവും ദുരിതാശ്വാനിധിയിലേക്ക് സംഭാവന ചെയ്തു. ഓണക്കാഴ്ച ടിക്കറ്റ് വില്‍പനയിലൂടെസമാഹരിക്കാനായ തുക കേരള മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. അഭ്യുദയകാംക്ഷികളില്‍നിന്നും പ്രത്യേക കൗണ്ടറിലൂടെയും മറ്റും സമാഹരിച്ച തുക കാരുണ്യദുരിതാശ്വാസ പ്രവൃത്തികള്‍ക്കായി തുടര്‍ന്നും വിനിയോഗിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി. എകെഎംജിയുമായി സഹകരിച്ച്‌ കേരളത്തിലേക്ക്‌സൗജന്യമായി വാട്ടര്‍ പ്യൂരിഫൈയര്‍ അയയ്ക്കുന്ന'ജീവജലം' പദ്ധതിയെക്കുറിച്ച്‌ സെക്രട്ടറി നിജില്‍ഹാറൂണ്‍ വിശദീകരിച്ചു. ഇതിലേക്കുള്ളസംഭാവനകള്‍ക്ക് കാനഡ സര്‍ക്കാരിന്‍റെ നികുതിയിളവ്‌ ലഭ്യമാണ്.

ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം വിദ്യ ശങ്കറും ദിവ്യദിവാകരനുമായിരുന്നു പരിപാടികളുടെ അവതാരകര്‍. രഞ്ജിത് വേണുഗോപാലാണ് മാവേലിതന്പുരാന്റെ വേഷമണിഞ്ഞത്. മുരളി കണ്ടന്‍ചാത്തയുടെ നേതൃത്വത്തില്‍ ഇഷാന്‍ പൈ, ആദര്‍ശ് രാധാകൃഷ്ണന്‍, അഭിനവ് പ്രസാദ്, വരുണ്‍ കൃഷ്ണ റജി, രവി മേനോന്‍, ദിനേശന്‍ കൊല്ലന്റെമീതല്‍, ബിന്ദു പ്രസാദ് എന്നിവരാണ് ചെണ്ടമേളം ഒരുക്കിയത്. എംകെഎയുടെ ചെണ്ടമേള പരിശീലനത്തില്‍ പങ്കെടുത്തവരുടെ അരങ്ങേറ്റംകൂടിയായിരുന്നു ഇത്. പവിത്രയുടെ പ്രാര്‍ഥനാഗാനത്തോടെയാണ്‌സാംസ്കാരിക പരിപാടികള്‍ക്കു തുടക്കമായത്. ലയ ഭാസ്കരന്‍, രമ്യ കൃഷ്ണ, തിലിനി പദുക്കാഗെ, സുചിത്ര രഘുനാഥ്, മായാ കൃഷ്ണന്‍, അതുല്യ രഘുനാഥ് (നൂപുര സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ്) എന്നിവരുടെ തിരുവാതിരകളിയോടെ അരങ്ങുണര്‍ന്നു. ജുവാന്‍ ജോസഫ്, ടാനിയ ജോസഫ്, പവിത്ര രാജേഷ്, റെനീ ഗോമസ്, അരുണിമ ബ്രിജേഷ്, അദ്വെ തലഞ്ചേരി, സ്റ്റീവന്‍ ജോമോന്‍, ഐഷ കരുണ, മിയ കരുണ, ദിയാ പൈ, ആര്യ നന്ദ അനില്‍, വരുണ്‍ കൃഷ്ണ റജി എന്നിവര്‍ ലിറ്റില്‍ മല്ലു ഡാന്‍സുമായി രംഗത്തെത്തി. രഗണ്യ പൊന്മനാടിയിലാണ് ഇവരെ പരിശീലിപ്പിച്ചത്. മഞ്ജുള ദാസ് ഭരതനാട്യവും ഭദ്ര മേനോന്‍, മൃദുല ചാത്തോത്ത്, അമൃതവര്‍ഷിണി കെ. സി. എന്നിവര്‍ ഗാനങ്ങളും അവതരിപ്പിച്ചു. ദിവ്യ ചന്ദ്രശേഖരന്‍ അണിയിച്ചൊരുക്കിയ ഇന്ത്യന്‍ ഗ്രൂപ്പ് ഡാന്‍സില്‍ റിതിക് നായര്‍, സ്മിത കെ. എസ്., മീര വാഴപ്പിള്ളി, നയനിക നായര്‍, ജൂലിയ പഷിന്‍കിന എന്നിവരും ചുവടുകള്‍ വച്ചു.

അനുഷ ഭക്തന്‍, അന്പിളി ജോഷി, ആലിസ് അലക്‌സ്, ദീപ എസ്. കുമാര്‍, ജിഷി കണ്ണംപള്ളില്‍ ജോസഫ്, നിഷി റിയാസ്, മാനസ സുരേഷ്, ക്‌ളൈവ് എം. സി., അഭിജീത് പ്രസാദ്, ഫസില്‍ മന്നാര, അന്‍സാര്‍ മേക്കൂടത്തില്‍ എന്നിവര്‍ പരിശീലകയായ ജിഷാ ഭക്തനൊപ്പം അവതരിപ്പിച്ച ഒപ്പന കാഴ്ചക്കാരുടെ മനംകവര്‍ന്നു. നൃത്ത കലാകേന്ദ്ര ഡാന്‍സ് അക്കാദമിയിലെ ആന്‍ മേരി ചാള്‍സ്, അലീന സണ്ണി കുന്നപ്പിള്ളി, അമ്രീന്‍ ഗായ്, നിധി സുനീഷ്, ജെസിക്ക ജോസഫ് എന്നിവര്‍ സെമി ക്‌ളാസിക്കല്‍ നൃത്തം അവതരിപ്പിച്ചു.

പ്രിന്‍സ് ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ലൈവ്ബാന്‍ഡും സാംസ്കാരിക പരിപാടികള്‍ക്ക് ഉണര്‍വേകി. ജിമ്മി വര്‍ഗീസ്, ദീപ എസ്. കുമാര്‍, മോഹന്‍ദാസ്, റോഷന്‍ സിറിയക്, അഞ്ജലി ആന്‍ ജോണ്‍, ടെറന്‍സ് റിബെയ്‌റോ, രഞ്ജിത് അപ്പുക്കുട്ടന്‍, ബോബന്‍ മാത്യു, അരവിന്ദ് രവിവര്‍മ, സിദ്ധാര്‍ഥ് രഞ്ജിത്, അഭിനവ് പ്രസാദ് എന്നിവരാണ് മ്യൂസിക് ബാന്‍ഡിനെ സജീവമാക്കിയത്. കമ്മിറ്റിയംഗം ജോളി ജോസഫ്, വൈസ് പ്രസിഡന്റ് മിഷേല്‍ നോര്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട് : ജോയിച്ചന്‍ പുതുക്കുളം

Related News