Loading ...

Home Music

വിജയലക്ഷ്മിക്ക്‌ മാംഗല്യം ഒക്ടോബര്‍ 22ന്

മലയാളിയുടെ പ്രിയഗായിക ഡോ. വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടെയും ലൈലാ കുമാരിയുടെയും മകന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍ അനൂപാണ് വരന്‍. 10ന് വിജയലക്ഷ്മിയുടെ വസതിയില്‍ വിവാഹനിശ്ചയവും മോതിരംമാറ്റ ചടങ്ങും നടക്കും. ഒക്ടോബര്‍ 22ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ അനൂപ് വിജയലക്ഷ്മിയെ മിന്നുചാര്‍ത്തും. ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയാണ് അനൂപ്. വിജയലക്ഷ്മിയുടെ പാട്ടുകളുടെ ആരാധകന്‍ കൂടിയാണ‌് അനൂപ‌്. ഉദയനാപുരം ഉഷാനിവാസില്‍ വി മുരളീധരന്റെയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. ഗായത്രിവീണയില്‍ അഗാധ പണ്ഡിത്യമുള്ള അവര്‍ ശാസ്ത്രീയ സംഗീതജ്ഞ എന്ന നിലയിലും പേരെടുത്തു. 2013ല്‍ കമല്‍ സംവിധാനം ചെയ‌്ത 'സെല്ലുലോയ്ഡ്' എന്ന മലയാള സിനിമയിലെ 'കാറ്റേ കാറ്റേ നീ പൂക്കാ മരത്തില് പാട്ടും മൂളിവന്നു...' എന്ന ഗാനത്തിലൂടെയാണ് സിനിമാ സംഗീത ലോകത്ത‌് എത്തിയത‌്. ഈ പാട്ടിന‌് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. 2013ല്‍ തന്നെ നടന്‍ എന്ന സിനിമയില്‍ 'ഒറ്റക്കു പാടുന്ന പൂങ്കുയിലേ' എന്ന പാട്ട‌ിന‌് മികച്ച ഗായികയ‌്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി മുപ്പതിലധികം സിനിമകളില്‍ പിന്നണി പാടിയിട്ടുണ്ട‌്. ബാഹുബലി സിനിമയില്‍ എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ വിജയലക്ഷ‌്മി പാടിയ പാട്ട‌് ഏറെ ശ്രദ്ധേയമായിരുന്നു.

Related News