Loading ...

Home Gulf

യുഎഇയിൽ സോഷ്യൽമീഡിയയ്ക്ക് ഭാഗിക നിയന്ത്രണം

യുഎഇയിലെ ചില കമ്പനികളിൽ ഫെയ്സ്ബുക്ക്, ട്വിറ്റർ തുടങ്ങി സോഷ്യൽമീഡിയ വെബ്സൈറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സോഷ്യൽമീഡിയയുടെ അമിതോപയോഗം ജോലിയെ ബാധിച്ചതിനാലാണ് ചില മുൻനിര കമ്പനികൾ ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയത്.മിക്ക ജോലിക്കാരും ഓഫീസ് ജോലിക്കിടയിലാണ് ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത്. ജോലിസമയത്തെ ചാറ്റിങ്ങും സ്റ്റാറ്റസ് അപ്ഡേഷനും മിക്ക കമ്പനികളുടെയും പ്രവർത്തനം അവതാളത്തിലാക്കുന്നുണ്ട്. അതേസമയം, ചില കമ്പനികൾ ഓഫീസ് സമയത്തെ മൊബൈൽ ഇന്റർനെറ്റ് ഉപയോഗവും വിലക്കിയിട്ടുണ്ട്.സമയത്തിനു പ്രൊജക്ടുകളും ജോലികളും തീർക്കാൻ സാധിക്കാതെ വന്നതോടെയാണ് ചില കമ്പനികള്‍ ഓഫീസുകളിലെ കംപ്യൂട്ടറുകളിൽ സോഷ്യൽമീഡിയ ബ്ലോക്ക് ചെയ്തത്. പ്രത്യേക സോഫ്റ്റ്‌വയറുകളുടെ സഹായത്തോടെയാണ് സോഷ്യൽമീഡിയ സൈറ്റുകൾ നിയന്ത്രിച്ചിരിക്കുന്നത്.

Related News