Loading ...

Home youth

പങ്കാളിയെ ഫെയ്സ്ബുക്കിൽ നിന്ന് ഒഴിവാക്കുക! by മാക്സിൻ ഫ്രാൻസിസ്

ദാമ്പത്യബന്ധം ജീവിതാവസാനം വരെ കൊണ്ടു പോകണമെന്നു കരുതുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും നിങ്ങൾ പങ്കാളിയെ ഫെയ്സ്ബുക്കിലെ സുഹൃത്തുക്കളുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കണം. ന്യൂയോർക്കില്‍ നിന്നുള്ള റിലേഷൻഷിപ് ഉപദേഷ്ടാവായ ഇയാൻ കെർനറിന്റെതാണ് ഈ അഭിപ്രായം.ഭ്രാന്തൻ ആശയമെന്നോ, സോഷ്യൽ മീഡിയയെക്കുറിച്ചറിച്ചു വിവരമില്ലാത്തവനെന്നോ പറഞ്ഞു കേട്ട പാതി കേൾക്കാത്ത പാതി കെർനറിനെതിരെ വാളെടുക്കുന്നതിനു മുന്‍പ് കെർനർ പറയുന്ന ബാക്കി കാര്യങ്ങൾ കൂടി കേൾക്കുക.ആളുകളെ കൂട്ടിയിണക്കുന്ന മാധ്യമമാണു സോഷ്യൽമീഡിയ എന്നതു ശരി തന്നെ. പക്ഷേ ദാമ്പത്യബന്ധത്തിൽ വിള്ളലുണ്ടാകുവാനുള്ള പ്രധാന കാരണവും സോഷ്യൽ മീഡിയയാണ്. അതിനാൽ ദാമ്പത്യബന്ധത്തിന്റെ ഭദ്രതയ്ക്കു സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തന്നെ പൂർണമായി ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിചേർക്കുന്നു.മൊബൈൽ ഫോണിലും സോഷ്യൽ മീഡിയയിലുമായി അധികസമയം ചെലവഴിക്കുന്ന പങ്കാളികൾക്കു പരസ്പരം സംസാരിക്കുവാനുള്ള സമയം ലഭിക്കുന്നില്ല. ഈ അവസ്ഥ ദാമ്പത്യബന്ധത്തിൽ കാലക്രമേണ വിള്ളലുകൾ സൃഷ്ടിക്കുന്നുവെന്നു കെർനർ അഭിപ്രായപ്പെടുന്നു.പ്യൂറിസെർച്ച് സെന്റർ (Pew Research Center) നടത്തിയ പഠനമനുസരിച്ച് ഒരുമിച്ചു കഴിയുന്ന 25 ശതമാനത്തോളം വിവാഹിതർ തങ്ങളുടെ പങ്കാളിക്കു സന്ദേശമയയ്ക്കുന്നു. 25 ശതമാനം ആളുകൾ തങ്ങളുടെ പങ്കാളി കൂടുതൽ സമയം മൊബൈൽ ഫോണിൽ ചെലവഴിക്കുന്നതായി പരാതിപ്പെടുന്നുവെന്നതും ശ്രദ്ധേയമാണ്. എട്ടു ശതമാനത്തോളം ആൾക്കാർ പങ്കാളി അനാവശ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലി പരസ്പരം കലഹിക്കുന്നു.സോഷ്യൽമീഡിയ തന്റെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നു പറഞ്ഞു സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റു ചെയ്തിരിക്കുകയാണ് കെർനർ ഇപ്പോൾ. അൽപസമയത്തേക്കെങ്കിലും സോഷ്യൽമീഡിയയോടു അകലം പാലിക്കുന്നതു തീര്‍ച്ചയായും പങ്കാളികൾ തമ്മിലുള്ള പരസ്പര ധാരണയും വിശ്വാസവും വളർത്തുമെന്നു കെർനർ പറയുന്നു.

Related News