Loading ...

Home National

താ​നെ​യി​ല്‍ പാ​ലം ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു; ഗ​താ​ഗ​തം സ്തം​ഭി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ലു​ള്ള ഭീ​വാ​ണ്ഡി​യി​ല്‍ രാ​ജീ​വ് ഗാ​ന്ധി പാ​ലം ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു ഗ​താ​ഗ​തം സ്തം​ഭി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

താ​നെ പോ​ലീ​സ് ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി​വ​ച്ചു. കൂ​ടു​ത​ല്‍ വി​വ​രം അ​റി​വാ​യി​ട്ടി​ല്ല.

ചൊ​വ്വാ​ഴ്ച കോ​ല്‍​ക്ക​ത്ത​യി​ല്‍ പാ​ലം ത​ക​ര്‍​ന്നു വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചി​രു​ന്നു. മെ​ജ​ര്‍​ഹാ​ത് പാ​ല​മാ​ണ് ത​ക​ര്‍​ന്ന​ത്. മി​നി ബ​സ് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ത​ക​ര്‍​ന്ന പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത്.

Related News