Loading ...

Home sports

യുഎസ് ഓപ്പണ്‍: സെറീന സെമിയില്‍

ന്യൂയോര്‍ക്ക്: ആറ് തവണ ചാന്പ്യനായ സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ടെന്നിസിന്‍റെ സെമിഫൈനലില്‍ പ്രവേശിച്ചു. എട്ടാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്‍റെ കരോളിന പ്ലിസ്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെറീന സെമിയിലേക്ക് കുതിച്ചത്. സ്കോര്‍: 6-4, 6-3.

കരിയറിലെ 24-ാം ഗ്രാന്‍ഡ് സ്ലാം കിരീടം തേടിയിറങ്ങിയ സെറീന ക്വാര്‍ട്ടറില്‍ ചെക്ക് താരത്തോട് പരുങ്ങലോടെയാണ് തുടങ്ങിയത്. ആദ്യ സെറ്റില്‍ 3-1 എന്ന നിലയില്‍ പിന്നിട്ടുനിന്ന ശേഷമാണ് സെറീന താളം കണ്ടെത്തി തിരിച്ചടിച്ചത്. ആദ്യ സെറ്റില്‍ പൊരുതാനുള്ള താത്പര്യം കാണിച്ച ചെക്ക് താരം രണ്ടാം സെറ്റില്‍ സെറീനയോട് പരാജയം സമ്മതിക്കുകയായിരുന്നു.

ലാത്‌വിയയുടെ അനസ്റ്റാസിജ സെവസ്റ്റോവയാണ് സെമിയില്‍ സെറീനയുടെ എതിരാളി.

Related News