Loading ...

Home International

ഹോങ്കോങ്‌ മലയാളി അസോസിയേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക്‌ 23.62 ലക്ഷം രൂപ നല്‍കി

തിരുവനന്തപുരം> ഹോങ്കോങ്ങിലെ മലയാളി അസോസിയേഷന്‍ (MAAC) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 23,62,700.00 രൂപ പിരിച്ചു നല്‍കി. എല്ലാ വര്‍ഷവും അവര്‍ നടത്തിവരാറുള്ള ഓണാഘോഷങ്ങള്‍ വേണ്ടെന്നുവെച്ച്‌ à´† തുകയടക്കമാണ്‌ ദുരിതാശ്വാസനിധിയിലേക്ക്‌ നല്‍കിയത്‌. 

ആഗസ്റ്റ് 28 ന് യോഗാ മാസ്റ്ററും യോഗാഭ്യാസത്തില്‍ 3 ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡറുമായ യോഗ രാജ് സി പി പുതിയ ഗിന്നസ് റേക്കോര്‍ഡ് സ്ഥാപിക്കുകയും, കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തുക സംഭാവനയായി പിരിച്ചു തരികയും ചെയ്തു. 

കേരളാ മുഖ്യമന്ത്രിയുടെ ഒരു നവകേരള സൃഷ്ടിക്കായുള്ള യാത്രയില്‍ സഹകരിച്ച എല്ലാവരെയും MAAC കമ്മറ്റി അഭിവാദ്യം ചെയ്തു

Related News