Loading ...

Home International

ലോകത്തെ ഉണർത്തി, ആ ഉറക്കം

സുദർശൻ പട്നായിക് ഒഡീഷയിലെ പുരി ബീച്ചിൽ തീർത്ത മണൽശിൽപം

യൂറോപ്പിലെ കുടിയേറ്റപ്രശ്നരൂക്ഷതയുടെ നേർച്ചിത്രമായി മാറിയ പിഞ്ചുബാലന്റെ മൃതദേഹം ജന്മനാടായ സിറിയയിൽ സംസ്കരിച്ചു. ഗ്രീസിലേക്കുള്ള കുടിയേറ്റ ബോട്ടു മുങ്ങി കടലിൽ ജീവൻ പൊലിഞ്ഞ മൂന്നു വയസ്സുകാരൻ അയ്‌ലാൻ കുർദിക്കും സഹോദരൻ ഗാലിബിനും മാതാവ് റിഹാനയ്ക്കും സിറിയൻ പട്ടണമായ കൊബാനിയിലാണ് അന്ത്യവിശ്രമമൊരുക്കിയത്. സിറിയയിലെ യുദ്ധവും ദുരിതവും പിന്നിട്ട് കാനഡയിൽ നല്ല നാളുകൾ സ്വപ്നംകണ്ട ആ കുടുംബത്തിൽ ഇനി അവശേഷിക്കുന്നത് പിതാവ് അബ്ദുല്ല കുർദി മാത്രം.

mod-aylan-
അയ്‌ലാനും ഗാലിപും. പഴയ ചിത്രം.
വെള്ളം കയറി ബോട്ട് മുങ്ങാൻ തുടങ്ങിയപ്പോൾ ആ ഇരുട്ടത്തു കുഞ്ഞുങ്ങളുടെയും ഭാര്യയുടെയും കൈകളിൽ മുറുകെപ്പിടിച്ചെങ്കിലും അയ്‌ലാനും ഗാലിബും പിടിത്തം വഴുതി വെള്ളത്തിലേക്കു വീഴുകയായിരുന്നുവെന്ന് അബ്ദുല്ല തേങ്ങലോടെ ഓർക്കുന്നു. സിറിയൻ അഭയാർഥികൾക്കായി അറബ് രാജ്യങ്ങൾ ഒന്നും ചെയ്തില്ല. ഇക്കാര്യത്തിൽ യൂറോപ്പിനെ കുറ്റപ്പെടുത്താനാകില്ല. തന്റെ കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം കണ്ടെങ്കിലും അറബ് രാജ്യങ്ങൾ മനോഭാവം മാറ്റണം – അബ്ദുല്ല പറഞ്ഞു.

Related News