Loading ...

Home Europe

കേരളത്തിലെ ദുരിതബാധിതര്‍ക്കായി മാള്‍ട്ട സര്‍ക്കാരും ഡബ്ല്യുഎംഎഫും ഒരുമിക്കുന്നു

വലെറ്റ: കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ മെഡിറ്ററേനിയന്‍ കടലിലിലെ മൂന്നു ദ്വീപുകളുടെ സമൂഹമായ മാള്‍ട്ട സര്‍ക്കാരും വേള്‍ഡ് മലയാളി ഫെഡറേഷന്‍റെ മാള്‍ട്ട യൂണിറ്റും കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച രണ്ടാംവട്ട ചര്‍ച്ചകള്‍ ഇന്നലെ രാജ്യ തലസ്ഥാനമായ വലെറ്റയില്‍ നടന്നു.

കേരളത്തിലെ സ്ഥിതിഗതികള്‍ ഡബ്ല്യുഎംഎഫ് പ്രതിനിധികളില്‍ നിന്നും മനസിലാക്കിയ മാള്‍ട്ട പ്രസിഡന്‍റ് മാരി ലൂയി കോളേരിയോ പ്രെസ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. രാജ്യത്തെ പ്രധാന സന്നദ്ധ സംഘടനകളോടും കമ്ബനികളുടെ തലവന്മാരോടും കേരളത്തെ സഹായിക്കാന്‍ അഭ്യര്‍ഥിക്കുമെന്നു പ്രസിഡന്‍റ് കൂട്ടിചേര്‍ത്തു.

അതേസമയം ദൃശ്യ മാധ്യമങ്ങളുടെ സഹായത്തോടെ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കല്‍ മാള്‍ട്ടയില്‍ വ്യാപകമായി സംഘടിപ്പിക്കുമെന്നും ഡബ്ല്യുഎംഎഫ് കോഓര്‍ഡിനേറ്റര്‍ ആന്‍റോ മാനുവല്‍ അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട് : ജെജി മാന്നാര്‍

Related News