Loading ...

Home Europe

കുടുംബത്തോടൊപ്പം യാത്ര ചെയ്യവേ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

ലണ്ടന്‍: വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബത്തോടൊപ്പം മോട്ടോര്‍വേയില്‍ യാത്ര ചെയ്യവെ ബ്രിസ്റ്റോളിലെ മലയാളി ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. ബ്രിസ്റ്റോളിലെ കടമ്മനിട്ട സ്വദേശി രവീന്ദ്രന്‍ നായര്‍ (57) ആണ് അന്തരിച്ചത്. എപ്സംയിലെ ഹോഴ്സ് റേസ് സെന്ററില്‍ കുടുംബ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്രോയ്ഡോണിലേക്ക് യാത്ര ചെയ്യവെയായിരുന്നു സംഭവം. എം 4 ല്‍ വച്ച് ഹൃദയാസ്തംഭനം ഉണ്ടായതിനെത്തുടര്‍ന്ന് പാരാമെഡിക്കല്‍ സംഘം ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related News