Loading ...

Home National

കലൈഞ്ജറുടെ പിന്‍ഗാമി എംകെ സ്റ്റാലിന്‍; ഡിഎംകെ അദ്ധ്യക്ഷനായി ചുമതലയേറ്റു

കനിമൊഴി, സ്റ്റാലിന്‍
ചെന്നൈ: കരുണാനിധിയുടെ നിര്യാണത്തെ തുടര്‍ന്ന് ഡിഎംകെയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സ്റ്റാലിന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഡിഎംകെയുടെ വര്‍ക്കിങ് പ്രസിഡന്റായിരുന്ന സ്റ്റാലിന്‍ പാര്‍ട്ടി കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റായി ചുമതലയേറ്റു.

രാവിലെ ഒന്‍പതിനു പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിലാണ് ഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഇതിലാണ് എംകെ സ്റ്റാലിനെ എതിരില്ലാതെ പാര്‍ട്ടി പ്രസിഡന്റായി തിരഞ്ഞെടുത്തെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

അതേസമയം ദക്ഷിണ തമിഴ്‌നാട്ടില്‍ ഏറെ സ്വാധീനമുളള അഴഗിരി തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും കരുണാനിധിയുടെ മകനുമായ അഴഗിരി സെപ്റ്റംബര്‍ അഞ്ചിന് തന്റെ സ്വാധീനം കാണിക്കാന്‍ റാലി സംഘടിപ്പിച്ചിട്ടുണ്ട്.

അദ്ധ്യക്ഷ സ്ഥാനത്തേക്കുളള തിരഞ്ഞെടുപ്പില്‍ 65 ജില്ല സെക്രട്ടറിമാരുടെ പിന്തുണയോടെയാണ് സ്റ്റാലിന്‍ പത്രിക സമര്‍പ്പിച്ചത്. സ്റ്റാലിന്റെ പത്രികയ്ക്ക് ഒപ്പം പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച മുതിര്‍ന്ന നേതാവ് ദുരൈ മുരുകനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

Related News