Loading ...

Home Europe

പ്ര​ള​യ​ദു​ര​ന്തം: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഒ​രു കോ​ടി ന​ല്‍​കും

ബോ​ണ്‍: പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ത​ക​ര്‍​ന്ന കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങാ​യി വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഒ​രു കോ​ടി രൂ​പ ന​ല്‍​കു​വാ​ന്‍ ബോ​ണി​ല്‍ കൂ​ടി​യ വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് തീ​രു​മാ​നി​ച്ചു. 

കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ഗോ​ള ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​യ്ക്കു​ന്ന 52 പ്രൊ​വി​ന്‍​സു​ക​ളും കൂ​ടി സ​മാ​ഹ​രി​യ്ക്കു​ന്ന തു​ക ഉ​ട​ന​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റു​മെ​ന്നും വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ല്‍ നേ​തൃ​ത്വം അ​റി​യി​ച്ചു. ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ.​പി​എ. ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ അ​ധ്യ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന് സ​ര്‍​വ​പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്ത​താ​യി സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത കേ​ര​ള വ​നം​വ​കു​പ്പു മ​ന്ത്രി അ​ഡ്വ. കെ.​രാ​ജു​വി​നെ അ​റി​യി​ച്ച​താ​യി നേ​തൃ​ത്വം വെ​ളി​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ന്‍റെ മ​ഹാ​കെ​ടു​ത​യി​ല്‍ ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച ഗ്ലോ​ബ​ല്‍ കോ​ണ്‍​ഫ്ര​ന്‍​സ് ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യാ​ണ് മൂ​ന്നു​ദി​ന സ​മ്മേ​ള​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഓ​ഗ​സ്റ്റ് പ​തി​നേ​ഴി​നാ​രം​ഭി​ച്ച സ​മ്മേ​ള​നം 19 നാ​ണ് സ​മാ​പി​ച്ച​ത്. 

മ​ന്ത്രി രാ​ജു വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് ജ​ര്‍​മ​നി​യി​ല്‍ എ​ത്തി​യ​തെ​ന്നു കേ​ര​ള​ത്തി​ലെ ചി​ല മാ​ധ്യ​മ​ങ്ങ​ളും ചാ​ന​ലു​ക​ളും കൊ​ട്ടി​ഘോ​ഷി​ച്ച വാ​ര്‍​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യി​രു​ന്ന​ന്നും ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​പി​എ. ഇ​ബ്രാ​ഹിം ഹാ​ജി സ​മാ​പ​ന ദി​വ​സം ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ പ്ര​ത്യേ​ക വാ​ര്‍​ത്ത സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. പ്ര​ള​യ ദു​രി​ത​ത്തി​ല്‍ കോ​ട്ട​യം ജി​ല്ല​യി​ലെ കാ​ര്യ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​യ്ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന മ​ന്ത്രി കെ. ​രാ​ജു​വി​ന്‍റെ ജ​ര്‍​മ​ന്‍ സ​ന്ദ​ര്‍​ശ​നം ഏ​റെ വി​വാ​ദ​മാ​യി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് യാ​ത്ര വെ​ട്ടി​ച്ചു​രു​ക്കി മ​ന്ത്രി തി​ങ്ക​ളാ​ഴ്ച കേ​ര​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തി. 

റി​പ്പോ​ര്‍​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ല്‍

Related News