Loading ...

Home Kerala

പ്രളയകാലത്ത് ജീവന്‍ രക്ഷയുടെ വെളിച്ചമായി മാറിയ ഐ എസ് ആര്‍ ഓ സാറ്റലൈറ്റുകള്‍

കേരള ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന്റെയും പേമാരിയുടെയും ഉരുള്‍പ്പൊട്ടലിന്റെയുമെല്ലാം ശക്തിയില്‍ തകര്‍ന് നകേരളമായി രണ്ടാഴ്ച കൊണ്ട് കാര്യങ്ങള്‍ മാറിയിരിക്കുന്നു. കേരളത്തിന്റെ ഈ​ ദുരവസ്ഥയെ നേരിടാന്‍ അധിതര്‍ക്ക് സഹായകമായി മാറിയത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഓര്‍ഗനൈസേഷ (​ഐ​എസ് ആര്‍ ഒ)ന്റെ വിവിധ ഉപഗ്രഹങ്ങള്‍ ( സാറ്റലൈറ്റുകള്‍) ആണ്. അവര്‍ അന്തരീക്ഷത്തിലേയ്ക്ക് കണ്‍തുറന്നിരുന്നതാണ് കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും ദുര്‍ഘട സമയത്തെ നേരിടാന്‍ കരുത്ത് പകര്‍ന്നത്.

റിമോട്ട് സെന്‍സിങ് സാറ്റലൈറ്റുകളും റഡാര്‍ സാറ്റലൈറ്റുകളും വെളളപൊക്കത്തിന്റെ വിവിധ വശങ്ങളെയും അവസ്ഥകളെയും വ്യക്തമാക്കുന്ന ചിത്രങ്ങളെടുത്തിരുന്നു. ഭൂമിയില്‍ നിന്നും നാന്നൂറ് മുതല്‍ എണ്ണൂറ് കിലോമീറ്റര്‍ ദുരത്ത് നിന്നുളള ചിത്രങ്ങളായിരന്നു അവ. ഈ​ചിത്രങ്ങളും ഇതിനെ അനുപൂരകമായ ഡാറ്റകളും ലഭിച്ചിരുന്നതിനാല്‍ വിദഗ്‌ദര്‍ക്ക് മഴയെ കുറിച്ചും അത് അടുത്ത എത്രമണിക്കൂര്‍ എത്രപെയ്യും എന്നൊക്കെ പ്രവചിക്കാന്‍ സാധിച്ചിരുന്നു. വനങ്ങളിലെയം ജലസംഭരണികളിലെയും അവസ്ഥകളെ കണക്കാക്കാനും ഇത് സഹായിച്ചു.

2011 ഏപ്രില്‍ 20ന് വിക്ഷേപിച്ച റിസോഴ്സ് സാറ്റലൈറ്റ് -2 കാടിന്റെയും സാധാരണ ഭൂ പ്രദേശത്തിന്റെും ചിത്രങ്ങലെടുക്കാനും ജലമേഖലകള്‍ എങ്ങനെയാകുമെന്ന് വ്യക്തമാക്കാനും സാധിച്ചു. ഇതേ സമയം തന്നെ സ്കാറ്റ് സാറ്റ് -ഒന്ന് കാറ്റിനെയും അതിന്റെ ഗതിയെയും ട്രാക്ക് ചെയ്തു. കാറ്റ് എങ്ങനെ കടലിനുമുകളിലൂടെയും കരയിലൂടെയും നീങ്ങുന്നുവന്നനും അത് കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നുവന്നും അതുവഴി കണ്ടത്താന്‍ സഹായിച്ചു. ഇന്‍സാറ്റ് 3 ഡി ആര്‍ ന്ന സാറ്റലൈറ്റ് മേഘങ്ങള്‍ എങ്ങനെയാണ് നിലയുറപ്പിച്ചിരിക്കുന്നതെന്ന് കണ്ടത്താന്‍​സാധിച്ചു. ഇതും സ്കാറ്റ് സാറ്റ് ഒന്നില്‍ കാറ്റിന്റെ ഗതി മേഘങ്ങളെ ങ്ങനെ നീക്കുന്നുവെന്നതും വഴി അവയുട വേഗത കണ്ടെത്താനും സാധിച്ചു. ഇന്‍സാറ്റ് സാറ്റലൈറ്റുകള്‍ വഴി ഓരോ അരമണിക്കൂറിലും അന്തരീക്ഷവുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങള്‍ളിലൂട താഴെ തട്ടിലെ യഥാര്‍ത്ഥ അവസ്ഥ അറിയാന്‍ സാധിച്ചു.

ഉപഗ്രഹ സംവിധാനങ്ങള്‍ക്ക് വെളളപ്പൊക്കം കണ്ടെത്തുന്നതിനും അവയെ നിരീക്ഷിക്കുന്നതിലും സുപ്രധാന പങ്കുണ്ടെന്ന് ഐ എസ് ആര്‍ ഒ​ പറയുന്നു. ഇന്‍സാറ്റ് -3D/ 3Dr എന്നിങ്ങനെയുളളവ വഴി ഓപ്റ്റിക്കല്‍ റിമോട്ട് സെന്‍സിങ്ങിലൂടെ മേഘങ്ങളുടെ ഘടനയെ കുറിച്ചും മഴയെ കുറിച്ചും വേഗത്തിലും വിലയേറിയതുമായ വിവരങ്ങള്‍ ലഭിക്കും.

മൈക്രോവേവ് റിമോട്ട് സെന്‍സിങ് ടെക്നിക്കുകളിലൂടെ അനന്യമായ പ്രയോജനം അത് ഇലക്‌ട്രോമാഗ്നെറ്റിക് റേഡിയേഷനിലൂടെ മേഘങ്ങളിലേയ്ക്ക് കടന്നു ചെല്ലുകയും ഭൗമോപരിതലത്തിലെ ജലത്തിന്റെ സ്വഭാവസവിശേഷകളെ കുറിച്ച്‌ മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യുമെന്നതാണ്. സ്കാറ്റ് സാറ്റ് ( പി എസ് എല്‍ വി -C35 2016 സെപ്തംബര്‍ 26 ന് വിക്ഷേപിച്ചത്) ഒന്നില്‍ നിന്നുളള വിവരങ്ങള്‍ ഇന്ത്യയിലെ വെള്ളപ്പൊക്ക അവസ്ഥ കണ്ടെത്താന്‍ സഹായകമാകുന്നു. സ്കാറ്റ് സാറ്റ് -1 എന്നത് ഓഷ്യാന്‍സാറ്റ് -2 എന്നതിന്റെ തുടര്‍ച്ചയായി കടല്‍ കാലാവസ്ഥ പ്രവചനത്തിനും ചുഴിക്കാറ്റ് കണ്ടെത്തുന്നതിനും അതിനെ ട്രാക്ക് ചെയ്യുന്നതിനും സഹായിക്കുന്നു.

ഇന്ത്യയുടെ വെളളപ്പൊക്കം കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതനും സ്കാറ്റ് സാറ്റ് -1 ഉപയോഗിക്കപ്പെടുന്നു. വെളളപ്പൊക്കവും ദൈനംദിന കാലവസ്ഥയും നിരീക്ഷിക്കുന്നതിന് പ്രയോജനകരമാണെന്നാണ് സ്കാറ്റ് സാറ്റ് 1 ന്റെ വിശകലനം വിലയിരുത്തുന്നത്.
ഇന്നലത്തെയും ഇന്നത്തെയും കാര്യങ്ങളെ കുറിച്ചറിയാന്‍ കഴിയുന്ന നല്ലശതമാനം ഉപഗ്രഹങ്ങള്‍ നമുക്കുണ്ടെന്ന് യു ആര്‍ റാവു സാറ്റൈലൈറ്റ് സെന്ററിന്റെ ഡയറക്ടറായിരുന്ന എം അണ്ണാദുരൈ പറയുന്നു. ഇതുവഴി അടുത്ത സ്ഥിതിവിശേഷം എന്താണെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. കാലാനുസൃതമായ ഈ അപ്ഡേറ്റുകളിലൂടെ നമ്മുക്ക് ഹിമാലയത്തിലെ വെളളപ്പൊക്കത്തെ കുറിച്ചും വെള്ളപ്പൊക്കമുണ്ടായാല്‍ ജനവാസ കേന്ദ്രങ്ങളിലത് എങ്ങനെ ബാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാരുകള അറിയിക്കാനും സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. ഓഷ്യന്‍സാറ്റ് -2,​ഇന്‍സാറ്റ് 3DR, കാര്‍ട്ടോസാറ്റ് 2, കാര്‍ട്ടോസാറ്റ് 2A, റിസോഴ്സ് സാറ്റ് ജ2 എന്നിവയൊക്കെ ഇന്ത്യയിലും അയല്‍പ്പക്കങ്ങളിലും ഉളള ഭൂമിയിലും ഭൗമോപരിതലത്തിലും ഭൗമാന്തരക്ഷീത്തിലും സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചുളള വിവരങ്ങള്‍ കാലാനുസൃതമായി നല്‍കാന്‍ സാധിക്കുന്ന ചില ഉപഗ്രഹങ്ങളാണ്.

കാറ്റിന്റെ ഗതി, വേഗത, അന്തരീക്ഷത്തിലെ ഈര്‍പ്പം, മേഘങ്ങള്‍ കാലാവസ്ഥ സംബന്ധിച്ച മറ്റ് ഘടകങ്ങള്‍ എന്നിവയൊക്കെ അറിയാന്‍ സഹായിക്കുന്നവയാണ് റിമോട്ട് സെന്‍സിങ് സാറ്റലൈറ്റുകള്‍. റഡാര്‍ സാറ്റലൈറ്റുകള്‍ മേഘങ്ങള്‍ക്കപ്പുറമുളള യാഥാര്‍ത്ഥ്യങ്ങളെയാണ് ചിത്രീകരിക്കുന്നത്. ഭൗമോപരിതലത്തെ കുറിച്ചുളള​ ചിത്രമാണ് അത് നല്‍കുക. ഓഷ്യനെറ്റ്, റിസോഴ്സ് സാറ്റ്, കാര്‍ട്ടോസാറ്റ് എന്നിവ ക്ലോസര്‍ റേഞ്ചിലുളള​ ചിത്രങ്ങളാണ് നല്‍കുന്നത്. ഇത് കാട്ടുതീ, പ്രകൃതി ദുരന്തങ്ങള്‍, എന്നിവയെ തിരിച്ചറിയാന്‍​സഹായകമാണ്. ദുരെ നിന്നുളള മികവുറ്റ ചിത്രങ്ങള്‍ അവയ്ക്ക് എടുക്കാനാകും. ഭൂമിയിലെ യാഥര്‍ത്ഥ​അവസ്ഥയെ കുറിച്ച്‌ സയന്റിസ്റ്റുകള്‍കര്ക് അറിവ് ലഭ്യമാക്കുന്നതിനും ഒരു തീര്‍പ്പിലെത്തുന്നതിനും സഹായകമാണ് ഇതുവഴി ലഭിക്കുന്ന വിവരങ്ങള്‍.

ഭൂമിയോട് അടുത്ത് നില്‍ക്കുന്ന സാറ്റലൈറ്റുകളെ സംബന്ധിച്ച്‌ അവയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമാണ്. അവ വലിയ സോളാര്‍ പാനലുകള്‍ ഉപയോഗിക്കുന്നതിനാല്‍ കൂടുതല്‍ വലുതാണ്. ഇത് ഭൂമിയില്‍ നിന്നും എണ്ണൂറ് കിലോമീറ്റര്‍ അകലെയുളള സാറ്റലൈറ്റുകളേക്കാള്‍ ഇവയുടെ ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നു. ഇവയുടെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനുളള സാങ്കേതിവിദ്യയുടെ കാര്യത്തിലും ഇവയുടെ വലുപ്പം ചെറുതാക്കുന്നതിനുമുളള ശ്രമത്തിലാണ് ഇപ്പോള്‍ ഐ​ എസ് ആര്‍ ഒ. എങ്കില്‍ മാത്രമേ, കാലാവസ്ഥ സാറ്റൈലൈറ്റുകള്‍ക്ക് കൂടുതല്‍ കാലം നിലനില്‍ക്കാനും രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും സാധിക്കുകയുളളൂവെന്നതാണ് വസ്തുത.

Related News