Loading ...

Home Kerala

വി​ദേ​ശ​യാ​ത്രയി​ല്‍ മന്ത്രിയെ ത​ള്ളി സി​പി​ഐ, രാജുവിന് സം​ഭ​വി​ച്ച​ത് തെ​റ്റ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം പ്ര​ള​യ​ക്കെ​ടു​തി​ല്‍ നി​ല്‍​ക്കെ മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ജ​ര്‍​മ​നി​യി​ലേ​യ്ക്കു പോ​യ മ​ന്ത്രി കെ. ​രാ​ജു​വി​നെ​തി​രെ സി​പി​ഐ. ജ​ര്‍​മ​ന്‍ യാ​ത്ര​യെ ന്യാ​യീ​ക​രി​ക്കാ​ന്‍ നി​ല്‍​ക്ക​രു​തെ​ന്ന് രാ​ജു​വി​ന് സി​പി​ഐയുടെ നി​ര്‍​ദേ​ശം. മ​ന്ത്രി​ക്ക് സം​ഭ​വി​ച്ച​ത് തെ​റ്റ് ത​ന്നെ​യാ​ണെ​ന്നും വി​ഷ​യ​ത്തെ ന്യാ​യീ​ക​രി​ച്ച്‌ വ​ഷ​ളാ​ക്ക​രു​തെ​ന്നും പാ​ര്‍​ട്ടി നി​ര്‍​ദേ​ശി​ച്ചു. ജ​ര്‍​മ​നി​യി​ലേ​ക്ക് പോ​യ രാ​ജു തി​ങ്ക​ളാ​ഴ്ച മ​ട​ങ്ങി​യെ​ത്തി​യി​രു​ന്നു.

ജ​ര്‍​മ​നി​യി​ലേ​യ്ക്കു പോ​കാ​ന്‍ ഒ​രു മാ​സം മു​മ്ബു പാ​ര്‍​ട്ടി മ​ന്ത്രി​ക്ക് അ​നു​മ​തി ന​ല്‍​കി​യെ​ങ്കി​ലും സം​സ്ഥാ​നം പ്ര​ള​യ​ദു​രി​ത​ത്തി​ല്‍ പെ​ട്ടി​രി​ക്കെ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യ​തു ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്നാ​ണു സി​പി​ഐ സം​സ്ഥാ​ന നേ​തൃ​ത്വം വി​ല​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. 

അ​തേ​സ​മ​യം യാ​ത്ര​യ്ക്കു സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും വ്യാ​ഴാ​ഴ്ച താ​ന്‍ പോ​കു​മ്ബോ​ള്‍ സ്ഥി​തി ഇ​ത്ര​യും ഗു​രു​ത​ര​മ​ല്ലാ​യി​രു​ന്നു​വെ​ന്നു​മു​ള്ള രാ​ജു​വി​ന്‍റെ പ്ര​സ്താ​വ​ന​യും സി​പി​ഐ ത​ള്ളി.

വ​നം വ​കു​പ്പി​ന്‍റെ ചു​മ​ത​ല കൈ​മാ​റാ​തെ​യാ​യി​രു​ന്നു രാ​ജു​വി​ന്‍റെ വി​ദേ​ശ​പ​ര്യ​ട​നം. വ​നം വ​കു​പ്പ് നോ​ക്ക​ണ​മെ​ന്ന് ലെ​റ്റ​ര്‍​പാ​ഡി​ല്‍ ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ചു​മ​ത​ല കൈ​മാ​റി​യ​ത് മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Related News