Loading ...

Home National

മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയി അന്തരിച്ചു

ന്യൂ‌ഡല്‍ഹി: ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിലൊരാളും ഭാരതരത്ന ജേതാവുമായ മുതിര്‍ന്ന ബി.ജെ.പി നേതാവ് അടല്‍ ബിഹാരി വാജ്പേയ് എന്ന എ,​ബി.വാജ്പേയ് അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അല്‍ഷിമേഴ്സ് രോഗവും അലട്ടിയിരുന്ന വാജ്പേയിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മദ്ധ്യപ്രദേശിന്റെ ഭാഗമായ, രാജപ്രവിശ്യയായിരുന്ന ഗ്വാളിയോറിലെ സാധാരണ ബ്രാഹ്മണ കുടുംബത്തില്‍ കൃഷ്ണ ദേവിയുടെയും കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും മകനായി 1924ല്‍ ഡിസംബര്‍ 25ന് ആയിരുന്നു വാജ്പേയിയുടെ ജനനം. ഗോര്‍ഖിയിലെ സരസ്വതി ശിശുമന്ദിറില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് വിക്ടോറിയ കോളേജില്‍ (ഇന്നത്തെ ലക്ഷ്‌മി ബായ് കോളേജ്)​ നിന്ന് ഹിന്ദി സാഹിത്യത്തില്‍ ഡിസ്റ്റിംഗ്ഷനോട് ബിരുദം നേടി. കാണ്‍പൂര്‍ à´¡à´¿.à´Ž.വി കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം ക്ളാസോടെ ബിരുദാനന്തര ബിരുദവും നേടി. 

കോളജ് വിദ്യാഭ്യാസത്തിനിടെ തന്നെ വിദേശ വിഷയങ്ങളില്‍ അതീവ തല്‍പരനായിരുന്നു വാജ്പേയി. വിദ്യാഭ്യാസത്തിന് ശേഷം പത്രപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച വാജ്പേയി 1951ല്‍ അത് ഉപേക്ഷിച്ച്‌ ബി.ജെ.പിയുടെ ആദ്യകാല രൂപമായ ഭാരതീയ ജനസംഘത്തില്‍ ചേര്‍ന്നു. പിന്നീട് പടിപടിയായി ബി.ജെ.പിയുടെ ഏറ്റവും മികച്ച നേതാക്കളില്‍ ഒരാളായി മാറി. ലോകത്തെ കുറിച്ചുള്ള ഉദാരമായ കാഴ്ചപ്പാടുകള്‍കൊണ്ടും ജനാധിപത്യമൂല്യങ്ങളോടുള്ള അര്‍പ്പണ മനോഭാവവും വാജ്പേയിയെ എല്ലാവര്‍ക്കും സ്വീകാര്യനാക്കി.

1957ലെ രണ്ടാം ലോക്‌സഭ മുതല്‍ ഒന്പത് തവണ വാജ‌്‌പേയി ലോക്‌സഭയിലെത്തി. രണ്ട് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്. 1967,​ 71,​ 77,​ 80,​ 91,​ 96,​ 98,​ 99 വര്‍ഷങ്ങളിലാണ് വാജ്‌പേയി ലോക്‌സഭയിലെത്തിയത്. 1962ലും 86ലും രാജ്യസഭാംഗമായി. 1996 മേയ് 16 മുതല്‍ 31 വരെ 13 ദിവസം പ്രധാനമന്ത്രിയായിരുന്നു വാജ്‌പേയി. പൊതുതിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി വാജ്പേയിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും വിശ്വാസ വോട്ടില്‍ പരാജയപ്പെട്ടതോടെ വാജ്പേയി രാജിവയ്ക്കുകയായിരുന്നു.

ആവശ്യത്തിനു ഭൂരിപക്ഷമില്ലാതെ രണ്ടു ഐക്യ മുന്നണി മന്ത്രിസഭകള്‍ വീണതോടെ 1998 ഫെബ്രുവരിയില്‍ ലോക്‌സഭ പിരിച്ചുവിട്ട് വീണ്ടും പൊതു തിരഞ്ഞെടുപ്പ് നടത്തി. അന്ന് ബിജെപി ക്ക് 179 സീറ്റും,കോണ്‍ഗ്രസിന് 139 സീറ്റുമാണ് ലഭിച്ചത്. 13 പാര്‍ട്ടികളുടെ പിന്തുണയോടെ ബി.ജെ.പി സര്‍ക്കാരുണ്ടാക്കി. അങ്ങനെ 1998 മാര്‍ച്ച്‌ 13ന് വാജ്‌പേയി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തി. എന്നാല്‍,​ അവിശ്വാസ പ്രമേയം സഭയില്‍ പാസായതോടെ വാജ്പേയി രാജിവച്ചു. 1999 സെപ്തംബറില്‍ വീണ്ടും തിരഞ്ഞെടുപ്പു നടന്നു. ഘടകകക്ഷികളുടെ പിന്തുണയില്‍ ഇന്ത്യയില്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ ദേശീയജനാധിപത്യസഖ്യം (എന്‍.ഡി.എ)​ നിലവില്‍ വന്നു. അവര്‍ മന്ത്രിസഭയും രൂപീകരിച്ചു. ആ സര്‍ക്കാര്‍ 2004 വരെ നിലനിന്നു.

വാജ്പേയി പ്രധാനമന്ത്രി ആയിരിക്കെ 1998 മേയിലാണ് പൊഖ്റാനില്‍ ഇന്ത്യ ആണവ പരീക്ഷണം നടത്തി കരുത്ത് തെളിയിച്ചത്. ഭൂമിക്കടിയിലായിരുന്നു പരീക്ഷണങ്ങള്‍. ഈ പരീക്ഷണങ്ങളിലൂടെ സ്വയം ആണവായുധമുണ്ടാക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. ആണവ പരീക്ഷണങ്ങളെ തുടര്‍ന്ന് അമേരിക്കയുടെ നേതൃത്വത്തില്‍ ലോകം ഇന്ത്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി. എന്നാല്‍,​ വാജ്പേയിയുടെ നയതന്ത്രമികവും ഇച്ഛാശക്തിയും ഉപരോധത്തെ മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചു.

പിന്നീട് യഥാര്‍ത്ഥ ആണവ പരീക്ഷണങ്ങള്‍ നടത്താതെ ആണവ വിസ്‌ഫോടനങ്ങളുടെ ശക്തി മനസിലാക്കാനായി ഇന്ത്യയുടെ ശ്രമം. അന്താരാഷ്ട്ര ചാരസംഘടനകള്‍ക്കോ ഉപഗ്രഹങ്ങള്‍ക്കോ കണ്ടുപിടിക്കാന്‍ കഴിയാത്ത രീതിയിലുള്ള ഈ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അന്നത്തെ ശാസ്ത്ര ഉപദേഷ്ടാവും ഡി.ആര്‍.ഡി.ഒ തലവനുമായിരുന്ന മുന്‍ പ്രസിഡന്റ് ഡോ.എ.പി.ജെ. അബ്ദുല്‍ കലാം, ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍. ചിദംബരം, ഡി.ആര്‍.ഡി.ഒ യിലെയും ബാര്‍കിലെയും ഉന്നത ശാസ്ത്രജ്ഞന്മാര്‍ എന്നിവരായിരുന്നു. ഓപ്പറേഷന്‍ ശക്തി എന്ന രഹസ്യനാമത്തില്‍ നടപ്പിലാക്കിയ പരീക്ഷണം പിന്നീട് പൊഖ്‌റാന്‍ 2 എന്നാ പേരിലാണ് അറിയപ്പെട്ടത്.

മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് നേടിയ വാജ്പേയി ഗവണ്‍മെന്റ് അഷ്വറന്‍സ് കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍,​ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അദ്ധ്യക്ഷന്‍​,​ ജനറല്‍ പര്‍പ്പസ് കമ്മിറ്റി അംഗം​,​ വാണിജ്യ ഉപദേശക സമിതിയില്‍ അംഗം​,​ പെറ്റിഷന്‍സ് കമ്മിറ്റി അദ്ധ്യക്ഷന്‍)​,​ ലോക്‌സഭാ പ്രതിപക്ഷ നേതാവ്,​ വിദേശ കാര്യസമിതി അദ്ധ്യക്ഷന്‍ തുടങ്ങീ നിലകളിലും പ്രവര്‍ത്തിച്ചു. 1977-79 കാലത്ത് മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായി.

പ്രഭാഷകനായും കവിയായും പേരെടുത്ത വാജ്‌പേയി 2005 ഡിസംബറില്‍ മുംബയില്‍ നടന്ന റാലിയിലാണ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 2009 മുതല്‍ അല്‍ഷിമേഴ്സിനെ (സ്മൃതിഭ്രംശം)​ തുടര്‍ന്ന് ഡല്‍ഹി കൃഷ്‌ണന്‍മാര്‍ഗിലെ 6 എയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇരുപത്തിയൊന്ന് കവിതകള്‍. (2003),​ ക്യാ ഖോയാ ക്യാ പായാ (1999),​ മേരി ഇക്യാവനാ കവിതായേം (1995),​ ശ്രേഷ്ഠ കവിത (1997) എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ കൃതികളാണ്.

പദ്മ വിഭൂഷണ്‍ (1992),​ ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍ (1994),​ ലോക മാന്യ തിലക് പുരസ്‌കാരം (1994),​ കാണ്‍പൂര്‍ സര്‍വകലാശാലയുടെ ഡോക്ടറേറ്റ് (1993) എന്നിവ വാജ്പേയിക്ക് ലഭിച്ചിട്ടുണ്ട്. 2015ന് പരമോന്നത ബഹുമതിയായ ഭാരlരത്ന നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.

Related News