Loading ...

Home National

സംസ്ഥാനത്തേക്ക് കൂടുതല്‍ സൈന്യം എത്തുന്നു

പത്തനംതിട്ട: ദുരിതാശ്വത്തിനായി സംസ്ഥാനത്തേക്ക് കൂടുതല്‍ സൈന്യം എത്തുന്നു. 30 പേരുടെ മിലിട്ടറി എന്‍ജിനിയറിങ് ടാസ്‌ക് ഫോഴ്‌സ് കോഴിക്കോടെത്തി. വായുസേനയുടെ ഒരു സംഘം കോഴിക്കോട് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒരു സംഘം ചാലക്കുടിയിലേക്ക് പുറപ്പെടും. രണ്ടു ഗ്രൂപ്പ് ഫോഴ്‌സ് തിരുവനന്തപുരത്തെത്തി. പുണെയില്‍നിന്നാണ് ഇവരെത്തിയത്.ഭോപ്പാലില്‍നിന്നുള്ള മറ്റൊരു സംഘം തിരുവനന്തപുരത്ത് ഉച്ചയ്‌ക്കെത്തും. ഓരോ ഗ്രൂപ്പിലും 50 പേര്‍ വീതമാകും ഉള്ളത്.കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെയും ഫോണില്‍ ബന്ധപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെ അയക്കണമെന്ന് അദ്ദേഹത്തോടും ആവശ്യപ്പെട്ടു. à´ªàµà´°à´§à´¾à´¨à´®à´¨àµà´¤àµà´°à´¿à´¯àµà´Ÿàµ† സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായി സംസാരിച്ച്‌ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് രാജ് നാഥ് സിംഗ് അറിയിച്ചു.

Related News