Loading ...

Home Europe

യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി തെരേസാ മേ നടത്തിയ ചര്‍ച്ചകള്‍ വിജയിച്ചതായി സൂചന

ബ്രക്‌സിറ്റ് പദ്ധതിക്ക് യൂറോപ്യന്‍ നേതാക്കളുടെ പിന്തുണ തേടി തെരേസ മേ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ വിജയത്തിലേക്ക് നീങ്ങുന്നതായാണ് സൂചന. ഇതുപ്രകാരം സ്വതന്ത്ര സഞ്ചാരം അനുവദിച്ചില്ലെങ്കില്‍ പോലും വ്യാപാരത്തിനായി സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരാന്‍ യുകെയെ അനുവദിക്കുന്ന കാര്യത്തില്‍ യൂണിയന്‍ അനുകൂല നിലപാടിലേക്ക് നീങ്ങുകയാണ്. ബ്രിട്ടന് അവരുടെ അതിര്‍ത്തികളുടെ നിയന്ത്രണം കൈമാറുമ്പോള്‍ തന്നെ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരാന്‍ ഇയു അനുവദിക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ തെരേസ മേ സര്‍ക്കാരിന്റെ വലിയ ബ്രക്‌സിറ്റ് വിജയമായി ഇത് മാറും. ഒപ്പം സര്‍ക്കാരിന്റെ മേലുള്ള ഭീഷണിയും ഒഴിവാകും. യാതൊരു കരാറുമില്ലാതെ ബ്രിട്ടന്‍ ഇറങ്ങിപ്പോന്നേക്കുമെന്ന ആശങ്കള്‍ക്കിടെയാണ് പുതിയ വാര്‍ത്ത.

Related News