Loading ...

Home Europe

ലിമെറിക്ക് ബൈബിൾ കൺവെൻഷൻ – ‘അഭിഷേകാഗ്നി 2018’



ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്‌നി 2018’ ബൈബിള്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ലിമെറിക്ക്, പാട്രിക്‌സ്‌വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളിലാണ് (വെള്ളി ശനി ഞായര്‍) കൺവെൻഷൻ നടക്കുന്നത്. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീമാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത്. മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കൺവെൻഷന്റെ സമയം.


Related News