Loading ...

Home peace

ഉതൃട്ടാതി വള്ളംകളി.

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് ഉതൃട്ടാതി വള്ളംകളി നടക്കുന്നത്.കേരളത്തിന്റെ സാംസ്‌കാരിക തനിമ ഉയര്‍ത്തിക്കാട്ടുന്ന ജലമേളയാണിത്.ആറന്മുളയപ്പന്റെ അനുഗ്രഹം തേടി 51 കരകളില്‍ നിന്ന് നൂറുകണക്കിന് ഭക്തരാണ് പളളിയോടത്തിലേറി ആറന്മുളയിലെത്തുന്നത്.പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചുളള ഉത്രട്ടാതി ജലമേള പമ്പാനദിയിലാണ് നടക്കാറ്.

ആദ്യചടങ്ങ് ഭദ്രദീപ ഘോഷയാത്രയാണ്.ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവരുന്ന ദീപം സത്രക്കടവിലെ പവലിയനിലുളള നിലവിളക്കിലേക്കു പകരും ഇതോടെ ജലമേളയ്ക്ക് തുടക്കമാകും.അന്‍പതില്‍പരം കോല്‍ ഉടല്‍നീളമുളളതാണ് ഓരോ പളളിയോടവും.ഇതിന് നാല് അമരക്കാരാണുളളത്.അമരക്കാര്‍ എന്ന പ്രയോഗം മലയാളത്തിനു സമ്മാനിച്ചതുതന്നെ പളളിയോടങ്ങളാണ്.നയിക്കുന്നവര്‍ ഇരിക്കുന്ന ഇടമാണ് അമരം.ഇവര്‍ ഉപയോഗിക്കുന്ന നാല് അടനയമ്പ് നാലു വേദത്തെയാണ് പ്രതിനിധീകരിക്കുന്നത്. രണ്ടുവരിയായി ഓരോ പളളിയോടത്തിലും നൂറോളം തുഴച്ചില്‍ക്കാര്‍ ഉണ്ടാകും.അനന്തശയനത്തിന്റെ ആകൃതിയാണ് പളളിയോടത്തിന് കല്പിക്കുന്നത്.

രാമപുരത്ത് വാര്യര്‍ രചിച്ച വഞ്ചിപ്പാട്ടുകളാണ് ആറന്മുള പളളിയോടങ്ങളില്‍ പാടുക.പളളിയോടങ്ങളെ എ,ബി എന്നീ ബാച്ചുകളായി തിരിച്ചാണ് മത്സരം. പളളിയോടത്തിന്റെ വലിപ്പമാണ് ഇതിന്റെ മാനദണ്ഡം.ഇതില്‍ ഓരോരുത്തരും വിവിധ പാദങ്ങളിലായി മത്സരത്തില്‍ എത്തും. നന്നായി പാടിത്തുഴയുന്ന പളളിയോടക്കൂട്ടമാണ് ഫൈനലില്‍ എത്തുന്നത്.

മാതൃഭൂമി ഫോട്ടോഗ്രാഫര്‍ കെ.അബൂബക്കര്‍ പകര്‍ത്തിയ ചിത്രങ്ങള്‍













ചിത്രങ്ങള്‍ - കടപ്പാട് മാതൃഭൂമി

Related News