Loading ...

Home USA

ഡാലസില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏകദിന വിസ ക്യാമ്പ് ആഗസ്ത് 18ന്



ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഡാലസില്‍ സംഘടിപ്പിക്കുന്നു. ആഗസ്ത് 18 നു രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ 11321 വെബ്ചാപ്പൽ റോഡിലുള്ള ജെയിൻ സൊസൈറ്റി ഓഫ് നോർത്ത് ടെക്‌സാസിലാണ് ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നത്.

അമേരിക്കന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഒസിഐ, വിസ, റിനന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കാവശ്യമായ അപേക്ഷകളും ആവശ്യമായ രേഖകളുമായി ക്യാമ്പില്‍ എത്തിയാല്‍ അവ പരിശോധിച്ചു ഉറപ്പുവരുത്തിയശേഷം ഹൂസ്റ്റണ്‍ സികെജിഎസ് ഓഫീസില്‍ അയയ്ക്കുവാന്‍ കഴിയും. ഇതുമൂലം കാലതാമസം ഒഴിവാക്കുവാന്‍ കഴിയുമെന്നും കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ട്.

Related News