Loading ...

Home Gulf

കുവൈറ്റില്‍ 30000ത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ സിക്ക് ലീവിന് അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്‌കുവൈറ്റില്‍ 30000ത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ സിക്ക് ലീവിന് അപേക്ഷ നല്‍കി!

കുവൈറ്റ് : കുവൈറ്റില്‍ 30000ത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ സിക്ക് ലീവിന് അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട് . സിവില്‍ സര്‍വ്വീസ് കമ്മീഷനെ ഉദ്ധരിച്ച് പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം .

സിക്ക് ലീവിന് അപേഷിച്ച എല്ലാവരുടെയും രേഖകള്‍ പരിശോധിക്കണമെന്ന് സിവില്‍സര്‍വ്വീസ് കമ്മീഷന്‍ അണ്ടര്‍സെക്രട്ടറിമാര്‍ ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു . അതുപോലെ തന്നെ ജീവനക്കാരുടെ മെഡിക്കല്‍ ചരിത്രം പരിശോധിക്കണമെന്നും ആവശ്യമുണ്ട്.ഏതെങ്കിലുമൊരു അപേക്ഷകനില്‍ സിക്ക് ലീവിനായി തട്ടിപ്പ് നടത്തിയതായി ബോധ്യപ്പെട്ടാല്‍ അവര്‍ക്ക് രോഗമുണ്ടെന്ന് സ്ഥിരീകരിച്ച ആശുപത്രിക്കെതിരെ അന്വേഷണം നടത്തണമെന്നും ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related News