Loading ...

Home youth

കൊച്ചിയുടെ ഐറിസ് മജു മിസിസ് ഇന്ത്യ വേൾഡ്

മിസിസ് ഇന്ത്യ വേൾഡ് കിരീടം കൊച്ചി സ്വദേശി ഐറിസ് മജുവിന്. നവംബറിൽ ചൈനയിൽ നടക്കുന്ന മിസിസ് വേൾഡ് മൽസരത്തിൽ ഐറിസ് രാജ്യത്തെ പ്രതിനിധീകരിക്കും. മിസിസ് വേൾഡ് സൗന്ദര്യ മൽസരത്തിൽ പങ്കെടുക്കാൻ അർഹത നേടുന്ന ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ വനിതയെന്ന പ്രത്യേകതയും ഐറിസിനു സ്വന്തം.മേയ് 17നു പുണെയിൽ നടന്ന മിസിസ് ഇന്ത്യ നാഷനൽ ഗ്രാൻഡ് ഫിനാലെയിൽ മിസിസ് പ്ലാനറ്റ് റണ്ണറപ് സ്ഥാനം നേടിയാണു ഐറിസ് മജു പുതിയ നേട്ടം സ്വന്തമാക്കിയത്. മിസിസ് ഇന്ത്യ മൽസരത്തിനായി ദേശീയ തലത്തിൽ നടത്തിയ ഓഡിഷനിൽ നിന്നു തിരഞ്ഞെടുത്ത 300 പേരിൽ നിന്നാണു സെമിഫൈനലിലേക്കുള്ള 50 പേരെ കണ്ടെത്തിയത്. ഗ്രാൻഡ് ഫിനാലെയിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35 സുന്ദരികൾ മാറ്റുരച്ചിരുന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഏഷ്യ ഇന്റർനാഷനൽ പേജന്റ്സ് ദേശീയ ഡയറക്ടർ ദീപാലി ഫഡ്നിസ് ഐറിസിനെ കിരീടമണിയിച്ചു.മുപ്പത്തഞ്ചുകാരിയായ ഐറിസ് പെരുമാനൂർ മാലോത്ത് വീട്ടിൽ കേണൽ മജു ജോസഫിന്റെ ഭാര്യയാണ്. 12 വയസുകാരൻ ഏബൽ ജോസഫ് ഏക മകനാണ്.

Related News