Loading ...

Home Africa

വിശുദ്ധരായ അല്‍ഫോന്‍സാമ്മ,മദര്‍ തെരെസ്സാ,എവുപ്രാസ്യാമ്മ,ചാവറയച്ചന്‍ എന്നിവരുടെ തിരുനാള്‍ ഉംറ്റാറ്റയില്‍ ആചരിച്ചു

ഉംറ്റാറ്റാ:  ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍റെയും, മദര്‍ തെരേസ്സയുടെയും, എവുപ്രാസ്യാമ്മയുടെയും തിരുനാള്‍ സംയുക്തമായി à´ˆ വര്‍ഷവും ഉംറ്റാറ്റായിലെ വിശ്വാസസമൂഹം ഭക്ത്യാദരപൂര്‍വ്വം  കഴിഞ്ഞ 28, 29 തീയതികളില്‍ ആചരിച്ചു.

ഉംറ്റാറ്റാ സൌത്ത്റിഡ്ജ് അസ്സെന്‍ഷന്‍ ദേവാലയത്തില്‍ നടന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് റവ.à´«à´¾.സുബീഷ് കളപ്പുരക്കല്‍ പ്രധാന കാര്‍മ്മികത്വം വഹിച്ചു. ജൂലൈ 28 ശനിയാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് à´«à´¾.സുബീഷ് കളപ്പുരക്കല്‍ നയിച്ച ധ്യാനചിന്തകളെ തുടര്‍ന്ന്‍  ആഘോഷമായ ദിവ്യബലിയും പ്രത്യേക പ്രാര്‍ഥനകളും ഉണ്ടായിരുന്നു. ജൂലൈ 29 ഞായറാഴ്ച രാവിലെ 10.30-നു നടന്ന വിശുദ്ധ കുര്‍ബാനയോടും  ആശിര്‍വ്വാദത്തോടും പെരുന്നാള്‍ ചടങ്ങുകള്‍ അവസാനിച്ചു.

ഉംറ്റാറ്റായിലെ വിവിധ മേഖലകളില്‍ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന, വിശുദ്ധ അല്‍ഫോന്‍സാമ്മ ജീവിച്ച ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളുടെയും ഇവിടുത്തെ വിശ്വാസ സമൂഹത്തിന്‍റെയും നേതൃത്വത്തില്‍ വിപുലമായ പെരുന്നാള്‍ ചടങ്ങുകളായിരുന്നു സംഘടിപ്പിച്ചിരുന്നത്.

 à´¸àµŒà´¤àµà´¤àµ ആഫ്രിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ തേടി നിരവധിയാളുകള്‍ ഇവിടുത്തെ പെരുന്നാളില്‍ പങ്കെടുക്കാറുണ്ട്.
ശനിയാഴ്ച വൈകുന്നേരത്തെ ധ്യാനത്തിനും, വിശുദ്ധ കുര്‍ബ്ബാനയ്ക്കും പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് ശേഷം സ്നേഹവിരുന്നും നേര്‍ച്ചപായസ്സവും സംഘാടകര്‍ ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Related News