Loading ...

Home Africa

ടാന്‍സാനിയയില്‍ അതിവിപുലമായി ഓണം ആഘോഷിച്ചു

ദാർസലാം∙ 2015 ആഗസ്റ്റ് 30 നു പട്ടേല്‍ സമാജ് ഹാളില്‍, കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്വത്തില്‍ ദാര്‍ എസ് സലാമിലെ മലയാളികള്‍ അതിവിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു. രാവിലെ അഞ്ചു മണിക്കുതന്നെ രാജിതാമുരളിയുടെ നേതൃത്ത്വത്തില്‍ മനോഹരമായ പൂക്കളം ഒരുക്കി.   ചെയര്‍മാന്‍ മോഹന്‍ദാസ്‌ എല്ലാവർക്കും ഓണാശംസകള്‍ നേര്‍ന്നു, പിന്നീട് ആല്ബിയും രാജിതാമുരളിയും മഹാബലിയും മുത്തശിയുമായി വന്നു ഓണാഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.   ചിങ്ങമാസവും, ടപ് ടപ് ജാനകിയുമായി കുഞ്ഞുങ്ങള്‍ വേദികയ്യടക്കിയപ്പോള്‍ അഭിനവും ടീമും പ്രേമം ഡാൻസുമായാണ് കാണികളെ കയ്യിലെടുത്തത്.   നിത്യാ സതീഷിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ടാന്‍സാനിയയിലെ മലയാളമങ്കമാരുടെ കൈകൊട്ടികളി അതിമനോഹരമായി നവിന്‍, അഭിനവ്‌ എന്നിവരുടെ ഗാനങ്ങള്‍ പരിപാടിക്ക് മാറ്റേകി.   സജീവ് കുമാര്‍ സംവിധാനം നിര്‍വഹിച്ച “ഓലപ്പീപ്പീ” എന്ന സംഗീത നാടകം, കേരളത്തിലെ പഴമയുടെ ഓര്‍മകളി കൂട്ടികൊണ്ടുപോയി.   ഉച്ചയ്ക്ക് ശ്രീമതി സുശീലാ സതീഷിന്റെ നേതൃത്വത്തില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ഇതിനോടൊപ്പം ഒരുക്കിയിരുന്നു.  ഹൈ കമ്മീഷണര്‍ ഓഫ് ഇന്ത്യ ടു ടാന്‍സാനിയ സന്ദീപ്‌ ആര്യ മുഖ്യ അതിഥിയായിരുന്നു. അങ്ങനെ നിരവധി കലാപരിപാടികള കൊണ്ട് സമൃദ്ധമായിരുന്നു ഇത്തവണത്തെ ഞങ്ങളുടെ ടാന്‍സാനിയന്‍ ഓണം.

sadya
വാർത്ത∙ മനോജ് കുമാർ

Related News