Loading ...

Home Business

രാജ്യത്തെ ബാങ്കുകളില്‍ ആര്‍ക്കും വേണ്ടാതെ കെട്ടിക്കിടക്കുന്നത് 11302.18 കോടി രൂപ!

തിരുവനന്തപുരം: രാജ്യത്തെ ബാങ്കുകളില്‍ ആരും ആവശ്യം ഉന്നയിക്കാതെയും അവകാശികളില്ലാതെയും കിടക്കുന്നത് 11302.18 കോടി രൂപ. 2017ലെ കണക്കുകളാണിത്. 2018ലെ കണക്കുകള്‍ ആര്‍ബിഐ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കേരളത്തിലെ ബാങ്കുകളിലെ മാത്രമായി കണക്കുകള്‍ ലഭ്യമല്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്കു മറുപടിയായി ആര്‍ബിഐ വ്യക്തമാക്കുന്നത്. ഏത് ബാങ്കിലാണ് ഏറ്റവും കൂടുതല്‍ പണം ഇങ്ങനെ അവകാശികളില്ലാതെ കിടക്കുന്നുവെന്നതിനും മറുപടിയില്ല.

2011ല്‍ 2481.40 കോടിയായിരുന്നു. 2012ല്‍ ഇത് 3652 കോടിയായി. 2016ല്‍ 8864 കോടി ഉണ്ടായിരുന്നതാണ് 2017ല്‍ 11302 കോടിയായി ഉയര്‍ന്നത്. നോട്ടുനിരോധനവും ബിനാമിവിരുദ്ധ നിയമവുമൊക്കെ വന്നശേഷമുള്ള അവകാശികളില്ലാത്ത പണത്തിന്റെ കണക്കുകള്‍ വരാനിരിക്കുന്നതേയുള്ളു. അക്കൗണ്ട് ഉടമ മരിക്കുകയോ അല്ലെങ്കില്‍ വ്യാജ വിലാസത്തില്‍ പണം നിക്ഷേപിക്കുകയോ ഒക്കെ ചെയ്ത കൂട്ടത്തിലുള്ളതാണ് അവകാശികളില്ലാത്ത പണം.

Related News