Loading ...

Home National

മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ബുദ്ധിജീവികളെ വെടിവെക്കാന്‍ ഉത്തരവിട്ടേനെ- ബി.ജെ.പി എം.എല്‍.എ

വിജയപുര(കര്‍ണാടക): മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ബുദ്ധിജീവികളെയും ചിന്തകരേയും വെടിവെക്കാന്‍ ഉത്തരവിട്ടേനെ എന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ. വിജയപുരയില്‍ നിന്നുള്ള എം.എല്‍.എ ബസനഗൗഡ പാട്ടീല്‍ യതനാലിന്റേതാണ് വിവാദ പരാമര്‍ശം.

ബുദ്ധിജീവികളും ചിന്തകകരുമെല്ലാം രാജ്യദ്രോഹികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇവര്‍ രാജ്യത്തെ എല്ലാ ആനുകൂല്യങ്ങളും ഉപയോഗിക്കുന്നു. എന്നിട്ട് ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യമുയര്‍ത്തുന്നു. ബുദ്ധിജീവികളേക്കാളും മതേതര വാദികളേക്കാളും വലിയ മറ്റൊരപകടം രാജ്യത്തിനില്ല'- യത്‌നാള്‍ പറഞ്ഞു.

നേരത്തെയും വിവാദ പ്രസ്താവനകളുമായി യത്‌നാള്‍ രംഗത്തെത്തിയിട്ടുണ്ട്. മുനിസിപ്പല്‍ അംഗങ്ങള്‍ക്ക് മുസ്‌ലിങ്ങളെ സഹായിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയാണ് യതനാള്‍ അന്ന് വിവാദ നായകനായത്.

Related News