Loading ...

Home sports

ഏഷ്യാകപ്പ് മത്സരത്തില്‍ ഇന്ത്യയും പാകിസ്താനും ഏറെക്കാലത്തിന് ശേഷം മുഖാമുഖം എത്തുന്നു

ദുബായ്: ഐ.സി.സി. യുടെ നേതൃത്വത്തിലുള്ള ഏഷ്യാകപ്പ് മത്സരത്തില്‍ ഇന്ത്യയും പാകിസ്താനും ഏറെക്കാലത്തിന് ശേഷം സെപ്റ്റംബറില്‍ മുഖാമുഖം എത്തുന്നു. സെപ്റ്റംബര്‍ 15 മുതല്‍ 28 വരെയായി അബുദാബിയിലും ദുബായിലുമായികളി നടക്കും.

ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 15-ന് ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. 19-ന് ദുബായിലാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടുന്നത്. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം യു.എ.ഇ യില്‍ നടക്കുന്നത്‌. സെപ്റ്റംബര്‍ 28-ന് ദുബായില്‍ തന്നെയാണ് ഫൈനല്‍.

Related News