Loading ...

Home International

ഇന്ന്‌ നൂറ്റാണ്ടിലെ വലിയ ചന്ദ്രഗ്രഹണം

കൊച്ചി: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷിയാകും. ഇന്ത്യയില്‍ രാത്രി 10.45ഓടെ ഗ്രഹണത്തിന്‍റെ ആദ്യഘട്ടം തുടങ്ങും.

ചന്ദ്രഗ്രഹണം ആരംഭിച്ച്‌ ഒരു മണിക്കൂര്‍ ശേഷമാകും അനുഭവപ്പെടുക. രാത്രി ഒരു മണിയോടെ ഗ്രഹണം പൂര്‍ണമാകും. ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഗ്രഹണത്തിന്‍റെ രണ്ടാം ഘട്ടം പൂലര്‍ച്ചെ അഞ്ച് വരെ നീളുമെന്നാണ് ശാസ്‌ത്രലോകം പ്രതീക്ഷിക്കുന്നത്‌. 

മ‍ഴ മാറിനില്‍ക്കുകയാണെങ്കില്‍ കേരളത്തിലും ചന്ദ്രഗ്രഹണം ദൃശ്യമാകും. അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2025 സെപ്തംബഹര്‍ ഏ‍ഴിനാണ് നടക്കുക.

Related News