Loading ...

Home National

കരുണാനിധിയുടെ ആരോഗ്യനിലയില്‍ ആശങ്ക

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ എം. കരുണാനിധിയുടെ (94) ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഗോപാലപുരത്തെ വസതിയിലാണ് അദ്ദേഹമുള്ളത്. വാര്‍ത്തയറിഞ്ഞ് ഡി.എം.കെ പ്രവര്‍ത്തകര്‍ കൂട്ടമായി വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഉപമുഖ്യമന്ത്രി à´’. പനീര്‍ ശെല്‍വത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി 10 ന് മന്ത്രിമാരുടെ സംഘം കരുണാനിധിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. മകനും à´¡à´¿.à´Žà´‚.കെ നേതാവുമായ à´Žà´‚.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ സംഘം ആരോഗ്യനില വിലയിരുത്തി. കാബിനറ്റ് മന്ത്രിമാരായ ജയകുമാര്‍, തങ്കമണി, വേലുമണി തുടങ്ങിയവര്‍ പനീര്‍ ശെല്‍വത്തോടൊപ്പം ഉണ്ടായിരുന്നു. മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനും ഇന്നലെ രാത്രി കരുണാനിധിയെ കാണാനെത്തി. 

കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘമാണ് വസതിയില്‍ ക്യാമ്ബ് ചെയ്ത് കരുണാനിധിയെ ചികിത്സിക്കുന്നത്. മൂത്രാശയത്തിലെ അണുബാധയും പനിയുമാണ് അദ്ദേഹത്തിനുള്ളതെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനിലെ വിവരം. ഡി.എം.കെയുടെ അദ്ധ്യക്ഷ സ്ഥാനത്ത് കരുണാനിധി ഇന്ന് 49 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് പാര്‍ട്ടിപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. കരുണാനിധിയുടെ വസതിക്ക് മുന്നില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related News