Loading ...

Home Business

ടോയോട്ട ഇന്ത്യയില്‍ 1000 കോടിയുടെ നിക്ഷേപം നടത്തും

മുംബൈ: രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ആയിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന് ടയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍. 

ഇന്നോവ, ഫോര്‍ച്യൂണര്‍ എന്നിവയുടെയും മിഡ് സൈസ് സെഡാന്റെയും എന്‍ജിന്‍ നിര്‍മിക്കുന്നതിനുള്ള പ്ലാന്റാണ് രാജ്യത്ത് സ്ഥാപിക്കുക. ഇതിനുവേണ്ടി ടയോട്ട കിര്‍ലോസ്‌കറിന് പുതിയ പ്ലാന്റ് നിര്‍മിക്കും.

ടയോട്ടയുടെ സബ്‌സിഡിയറി സ്ഥാപനമായ ഡെയ്ഹാത് സുവിന്റെ ചെറുകാറുകളും രാജ്യത്ത് നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. 2018-19 ആകുമ്പോഴേയ്ക്കും ഡെയ്ഹാത് സുവിന്റെ ചെറുകാറുകളുടെ നിര്‍മാണം തുടങ്ങാനാണ് പദ്ധതി.

Related News