Loading ...

Home Europe

അടുത്തയാഴ്ച റയാന്‍ പൈലറ്റുമാര്‍ സമരത്തിലേക്ക്

ലണ്ടന്‍: രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കി അടുത്തയാഴ്ച വീണ്ടും റയാന്‍ പൈലറ്റുമാര്‍ സമരത്തിലേക്ക് നീങ്ങുന്നു. അടുത്ത ചൊവ്വാഴ്ചയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അയര്‍ലണ്ട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവരും റയാന്‍ എയര്‍ നേരിട്ട് നിയമിച്ചിരിക്കുന്നവരുമായ പൈലറ്റുമാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മൂന്നു പണിമുടക്കുകളില്‍ രണ്ടാമത്തേതാണ് ഇപ്പോള്‍ വരാന്‍ പോകുന്നത്. ബുധനാഴ്ച ഇരു പക്ഷവും നടത്തിയ ചര്‍ച്ച തികഞ്ഞ പരാജയമായതിനെ തുടര്‍ന്നാണ് തങ്ങള്‍ മറ്റൊരു പണിമുടക്ക് കൂടി നടത്താന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നതെന്നാണ് ദി പൈലറ്റ്സ് യൂണിയന്‍ വിശദീകരിക്കുന്നത്. ഈ ചര്‍ച്ച കാലങ്ങളായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് കാര്യമായ മാറ്റമൊന്നുമുണ്ടാക്കിയില്ലെന്നും പൈലറ്റുമാര്‍ ആരോപിക്കുന്നു. അടുത്ത ആഴ്ച നടത്താനിരിക്കുന്ന പണിമുടക്ക് തങ്ങള്‍ പിന്‍വലിക്കാന്‍ സാധ്യതയില്ലെന്നും അതിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ നിന്നും പുറപ്പെടുന്നതും അവിടേക്ക് പോകുന്നതുമായ 16 വിമാനങ്ങള്‍ റദ്ദാക്കുമെന്നുമാണ് റയാന്‍ എയര്‍ സമ്മതിക്കുന്നത്.

Related News