Loading ...

Home Kerala

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ അന്തരിച്ചു


കോഴിക്കോട്: വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍(77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. രണ്ട് ദിവസമായി തീവ്രപരിചണ വിഭാഗത്തിലായിരുന്നു. ന്യുമോണിയ ബാധിക്കുക കൂടി ചെയ്തതോടെ ആരോഗ്യനില വഷളായി. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അന്ത്യം.

1958 ഡിസംബര്‍ 18നാണ് ഫാബി മലയാളത്തിലെ മഹാനായ എഴുത്തുകാരന്റെ ജീവിതസഖിയാകുന്നത്. ഫാത്തിമാ ബിയെ ബഷീറാണ് ഫാത്തിമയുടെ à´«à´¾ യും ബിയും ചേര്‍ത്ത് ഫാബി എന്നാക്കി മാറ്റിയത്. അധ്യാപികയായിരുന്ന ഫാബി വിവാഹ ശേഷം ജോലി ഉപേക്ഷിച്ച് ബഷീറിനൊപ്പം ജീവിച്ചു. എഴുത്തുകാരിയല്ലെങ്കിലും പിന്നീടിങ്ങോട്ട് 1994 ല്‍ ബഷീര്‍ വിട്ടുപിരിയുന്നത് വരെ അദ്ദേഹത്തിന്റെ കൃതികളിലും സാന്നിധ്യമായി തുടര്‍ന്നു. മാങ്കോസ്റ്റിന്‍ ചുവട്ടിലെ സാഹിത്യചര്‍ച്ചകളില്‍ സുലൈമാനിയുമായി അവര്‍ എപ്പോഴുമുണ്ടായിരുന്നു. ബഷീര്‍ വിട്ടുപോയെങ്കിലും à´† ഓര്‍മ്മകളുമായി വയലാലില്‍ വീട്ടില്‍ ഫാബി ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മകള്‍ പങ്കിട്ട് ജീവിച്ചു. 36 വര്‍ഷത്തെ ദാമ്പത്യകാല ഓര്‍മ്മക്കുറിപ്പുകള്‍ ചേര്‍ത്ത് 'ബഷീറിന്റെ എടിയേ' എന്നൊരു പുസ്തകം അവര്‍ എഴുതി. 

Related News