Loading ...

Home Africa

സൗത്ത് ആഫ്രിക്കയില്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ആചരിച്ചു

പ്രിറ്റോറിയ: സൗത്ത് ആഫ്രിക്കയുടെ തലസ്ഥാനമായ പ്രിറ്റോറിയയില്‍ സീറോ മലബാര്‍ സമൂഹം വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ആചരിച്ചു. ജൂണ്‍ 30ന് ഉച്ചകഴിഞ്ഞു മൂന്നിന് ലോഡിയം സെന്‍റ് തോമസ് à´¦ അപ്പോസ്റ്റല്‍ കത്തോലിക്കാ പള്ളിയില്‍ തിരുനാളിനു തുടക്കം കുറിച്ച്‌ പ്രിറ്റോറിയ ആര്‍ച്ച്‌ ബിഷപ് വില്യം സ്ലാറ്ററി കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തുടര്‍ന്നു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. 

ജൂലൈ ഒന്നിനു നടന്ന തിരുനാള്‍ റാസ കുര്‍ബാനക്ക് സീറോ മലബാര്‍ സഭ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് à´«à´¾. ആല്‍ബിന്‍ പോള്‍ നല്ലക്കുറ്റ് കാര്‍മികത്വം വഹിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഭാദിന സന്ദേശവും സീറോ മലബാര്‍ സഭ മൈഗ്രന്‍റ്സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരുടെ ആശംസ സന്ദേശങ്ങളും വായിച്ചു. തുടര്‍ന്നു പ്രദക്ഷിണവും പൊതുയോഗവും നേര്‍ച്ചവിതരണം നടന്നു. 

തിരുനാളിന് കൈക്കാര·ാരായ ടോമി മാത്യു തേവലക്കാട്ട്, ജിറ്റോ ഏബ്രഹാം ആര്യാചാലില്‍, തിരുനാള്‍ പ്രസുദേന്തിമാരായ ഡോണ്‍ കുര്യന്‍ പുതുശേരി, സാന്‍റീഷ് ഫിലിപ്പ് ആനിമൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി എല്ലാ ഞായറാഴ്ചയും രാവിലെ 10.30ന് സീറോ മലബാര്‍ റീത്തിലാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്. തുടര്‍ന്നു കുട്ടികളുടെ വിശ്വാസ പരിശീലനവും നടക്കുന്നു. സൗത്ത് ആഫ്രിക്കയില്‍ സീറോ മലബാര്‍ സഭക്ക് പ്രിറ്റോറി (സെന്‍റ് തോമസ് യൂണിറ്റ്), ജോഹന്നസ്ബര്‍ഗ് (സെന്‍റ് മേരീസ് യൂണിറ്റ്), കിംബെര്‍ലി (സെന്‍റ് അല്‍ഫോന്‍സ), പീറ്റര്‍ മാരിസ് ബര്‍ഗ് (സെന്‍റ് ജോസഫ് യൂണിറ്റ്) എന്നീ ഇടവക സമൂഹങ്ങളാണുള്ളത്.

Related News