Loading ...

Home Europe

33 ഡിഗ്രി താപനില:ഭവനരഹിതരില്‍ സൂര്യാഘാതം വര്‍ധിച്ചുവരുന്നു. ജനങ്ങള്‍ ബീച്ചുകളിലേക്ക്


ലണ്ടന്‍: ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസമാണ് ഇപ്പോള്‍ യുകെയില്‍ അനുഭവിച്ചുകൊണ്ടിയിരിക്കുന്നത്. രാജ്യമാകമാനം ഊഷ്മാവ് 33 ഡിഗ്രിയായി കുതിച്ചുയരുമെന്നും മുന്നറിയിപ്പുണ്ട്. ജൂലൈയില്‍ ശരാശരി താപനിലയേക്കാള്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അത് കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും പ്രത്യേകിച്ച് പ്രായമായവര്‍ ഈ അവസരത്തില്‍ കടുത്ത ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യ അധികൃതര്‍ മുന്നറിയിപ്പേകുന്നു. ഈ അവസരത്തില്‍ ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ഈ വര്‍ഷത്തെ ഏറ്റവും ചൂടാര്‍ന്ന കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

Related News