Loading ...

Home International

റഷ്യയുമായി ചേർന്ന് യുദ്ധവിമാന നിർമാണം: രണ്ടു ലക്ഷം കോടിയുടെ പദ്ധതിയിൽനിന്ന് ഇന്ത്യ പിന്മാറുന്നു



ന്യൂഡൽഹി∙ റഷ്യയുമായി ചേർന്ന് അഞ്ചാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാനുള്ള രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതിയിൽനിന്ന് ഇന്ത്യ പിന്മാറിയേക്കും. ചെലവ് ഇരുരാജ്യങ്ങളും തുല്യമായി വഹിച്ചാൽ മാത്രം പദ്ധതിയെക്കുറിച്ചു പുനരാലോചിക്കാമെന്നാണ് ഇന്ത്യൻ നിലപാട്. ഏറ്റവും അത്യാധുനികമായ അഞ്ചാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് 2007ലാണ് ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവച്ചത്.എന്നാൽ ഉയർന്ന ചെലവും,സാങ്കേതികവിദ്യ പൂർണമായും പങ്കുവെക്കാൻ തയാറല്ലെന്നുമുള്ള റഷ്യൻ നിലപാടും മൂലം പതിറ്റാണ്ടായിട്ടും പദ്ധതി സ്തംഭനത്തിലായിരുന്നു. 

Related News