Loading ...

Home International

തക്കാളിമേള

വിളവെടുപ്പ് കാലത്ത് സ്പെയിനില്‍ നടത്തിവരുന്ന ഒരു ഭക്ഷ്യ ഉത്സവമാണ് ടൊമാറ്റിന (തക്കാളിമേള). തക്കാളി ധാരാളമായി കൃഷി ചെയ്യുന്ന സ്പെയിനില്‍, എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ അവസാനത്തെ ബുധനാഴ്ചയാണ് à´ˆ ഉത്സവം നടത്തി വരുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനാളുകള്‍ à´ˆ ഉത്സവത്തില്‍ പങ്കെടുക്കുകയും, തക്കാളികള്‍ പരസ്പരം എറിയുകയും, ചവിട്ടിമെതിക്കുകയും ചെയ്യുന്നു. 
ഈ ആഘോഷം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷണപ്പോരായിട്ടാണ് കരുതിപ്പോരുന്നത്. 1945ല്‍ തുടക്കം കുറിച്ച ഈ ഉല്‍സവത്തിന്‍റെ ചരിത്രം രസകരമാണ്. കിഴക്കന്‍ സ്പെയിനിലെ നഗരത്തില്‍ നടന്ന വാര്‍ഷിക പരേഡിനിടെ ഒരു മനുഷ്യന്‍ തള്ളലില്‍പെട്ട് തെറിച്ചുപോയി. താഴെ വീണ അയാള്‍ ദേഷ്യം തീര്‍ക്കാന്‍ ആദ്യം ചെയ്തത് തൊട്ടടുത്തുണ്ടായിരുന്ന പച്ചക്കറിക്കടയില്‍ നിന്നും പച്ചക്കറികള്‍ എടുത്ത് കണ്ണില്‍ കണ്ടവരെയെല്ലാം എറിയുകയായിരുന്നു. പിന്നീട് എല്ലാ വര്‍ഷവും ആ ദിവസം വരുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഇത് വിനോദമായി ആഘോഷിക്കാന്‍ തുടങ്ങി. ആദ്യമാദ്യം ഏറിനുപയോഗിച്ചത് തക്കാളി മാത്രമായിരുന്നു. പിന്നെ സകല പച്ചക്കറികളും കൊണ്ട് ഏറായി. ഈ പോര് പിന്നീട് 1957ല്‍ സ്പെയിനിന്‍റെ ദേശീയ ഉല്‍സവമായി പ്രഖ്യാപിച്ചു. ഇതിനായി ലോഡു കണക്കിന് തക്കാളി അധികൃതര്‍ വാഹനങ്ങളില്‍ കൊണ്ടിറക്കാന്‍ തുടങ്ങി.
ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തില്‍ സംഗീതവും, പരേഡുകളും, വെടിക്കെട്ടും മറ്റും ഉണ്ടാകും. ഏറ്റവും അവസാനത്തെ ദിവസമാണ് തക്കാളി ഏറ് നടത്തുന്നത്. അതിന്‍െറ രസകരമായ ചിത്രങ്ങള്‍...
 
ഇമേജിൽ ക്ലിക്ക് ചെയ്താൽ സ്ലൈഡ് ഷോ ആയി കാണാം.
    

Related News