Loading ...

Home Gulf

ഹജ്ജ്:ആയിരം വളണ്ടിയർമാർ

മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിനായി എത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ മക്ക ഐ .സി.എഫ് ,ആർ .എസ് .സി (രിസാല സ്റ്റഡി സെന്റർ) വളണ്ടിയർ കോർ കമ്മിറ്റി രുപീകരിച്ചു .പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും മാർഗനിർദ്ദേശം നൽകുന്നതിനും കഴിഞ്ഞ 10 വര്‍ഷമായി കേന്ദ്രീകൃത സ്വഭാവത്തിൽ രിസാല സ്റ്റഡി സർക്കിളിനു കീഴിൽ ഹജ്ജ് വളണ്ടിയർ കോർ രംഗത്തുണ്ട്. മലയാളികൾക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും , മറ്റു രാഷ്ട്രങ്ങളിൽ നിന്നും എത്തുന്ന ഹാജിമാർക്കും ഹജ്ജ് വളണ്ടിയർ കോർ വളണ്ടിയർമാരുടെ സേവനം കഴിഞ്ഞ കാലങ്ങളിൽ പ്രയോജനപ്പെട്ടിട്ടുണ്ട്. ആദ്യ സംഘം മക്കയിൽ ഇറങ്ങിയത് മുതൽ ഹജ്ജ് വളണ്ടിയർ കോറിന്റെ സേവനം വിവിധ ഷിഫ്റ്റുകളിലായി ഹറം പരിസരം,അജ്ജിയാദ്, ഖുദൈബസ് സ്റ്റേഷൻ ‌,അസീസിയ്യ ,ഗസ്സ, മിന, ബസ്സ്‌ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ലഭ്യമായിരിക്കും.

Related News