Loading ...

Home Europe

റഷ്യ-ബ്രിട്ടന്‍ പോര് വീണ്ടും

ലണ്ടന്‍: ബ്രിട്ടനില്‍ രണ്ടു പേര്‍ക്ക് രാസവിഷബാധ സ്ഥരീകരിച്ചതിനെ തുടര്‍ന്ന് ബ്രിട്ടനും റഷ്യയും തമ്മില്‍ പോര് മുറുകുന്നു. വിഷയത്തില്‍ റഷ്യ വിശദീകരണം തന്നേ പറ്റൂ എന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. അഭ്യൂഹങ്ങളുടെ പേരില്‍ തങ്ങളെ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയക്കളി അനുവദിക്കില്ലെന്ന് റഷ്യയും പ്രതികരിച്ചു. ബ്രിട്ടനിലെ അമെസ്ബറിയില്‍ 45കാരനായ ചാര്‍ലി റോവ്ലിയും ഭാര്യ ഡോണ്‍ സ്റ്റര്‍ജെസുമാണ് രാസ വിഷബാധയെതുടര്‍ന്ന് അബോധാവസ്ഥയിലായത്. കൂറുമാറിയ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രീപലും മകള്‍ യൂലിയയും സാലിസ്ബറില്‍ രാസായുധാക്രമണത്തിനിരയായത് പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടന്‍ ആരോപിക്കുകയും തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു.

Related News