Loading ...

Home International

ലബോറട്ടറി പരിശോധനാ റിപ്പോർട്ട് ഓൺ‌ലൈൻ വഴി ലഭ്യമാക്കുന്ന സംവിധാനം നിലവിൽ വന്നു

കുവൈറ്റില്‍ ആശുപത്രികളിലെ ലബോറട്ടറി പരിശോധനാ റിപ്പോർട്ട് ഓൺ‌ലൈൻ വഴി ലഭ്യമാക്കുന്ന സംവിധാനം നിലവിൽ വന്നു . പ്രാഥമിക ഘട്ടത്തിൽ അമീരി, മുബാറക് അൽ കബീർ, ഫർവാനിയ, അദാൻ, ജഹ്‌റ ആശുപത്രികളിലാണ് സംവിധാനം നടപ്പാക്കുന്നത്.അമീരി ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് പദ്ധതി ഉദ്ഘാടനം ചെയ്‌തു. രണ്ടാംഘട്ടത്തിൽ സബാഹ് മെഡിക്കൽ സെന്റർ, സബാഹ് ആശുപത്രി, പ്രൈമറി ഹെൽത്ത് കെയറുകൾ എന്നിവിടങ്ങളിലെല്ലാം ഈ സംവിധാനം നടപ്പാക്കും.

വിവര സാങ്കേതിക വിദ്യയുടെ സേവനം എല്ലാ മേഖലയിലും പ്രയോജനപ്പെടുത്തുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

Related News