Loading ...

Home USA

മാഞ്ചസ്റ്റർ തിരുന്നാളിന് കൊടിയിറങ്ങി; യുകെയിലെ ഏറ്റവും വലിയതും, പുരാതനവുമായ തിരുന്നാളിന്റെ ഖ്യാതി നിലനിർത്തി മാഞ്ചസ്റ്റർ

മാഞ്ചസ്റ്റർ :  യു കെയിലെ ആദ്യത്തെയും ഏറ്റവും വലിയതുമായ മാഞ്ചസ്റ്റർ തിരുന്നാളിന് നാനാജാതി മതസ്ഥരായ നൂറ് കണക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തി. ഇന്നലെ കൊടിയിറങ്ങിയ ചരിത്ര പ്രസിദ്ധമായ മാഞ്ചസ്റ്റർ തിരുനാൾ യു കെ മലയാളികൾക്കിടയിൽ യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലാത്ത ഒരു കാര്യം തെളിയിച്ചു. ഇവിടെ ജാതി, മത വർഗ്ഗീയ രാഷ്ട്രീയ വേരുകൾക്ക് പൊതു സമൂഹത്തിൽ മനുഷ്യമനസ്സുകളെ ഭിന്നിപ്പിച്ച് നിറുത്താൻ സാധിക്കില്ല എന്ന പ്രതീക്ഷ നൽകുന്ന സന്ദേശം.നാട്ടിൽ നടക്കുന്ന അമ്പലങ്ങളിലെ ഉത്സവങ്ങൾക്കായാലും, മുസ്ലീം, ക്രിസ്ത്യൻ പള്ളികളിലെ പെരുന്നാളുകൾക്കായാലും എല്ലാവരും ഒരേ മനസോടെ സംബന്ധിച്ച് സന്തോഷവും സൗഹാർദ്ദവും പങ്കിടുകയാണല്ലോ പതിവ്. അതുപോലെയുള്ള ഒരു കാഴ്ചയാണ് ഇന്നലെ മാഞ്ചസ്റ്ററിൽ കാണാൻ കഴിഞ്ഞത്. വിത്യസ്ത മേഖലകളിൽ അഭിപ്രായ വിത്യാസമുള്ള ആളുകൾ ഇന്നലെ മാഞ്ചസ്റ്റർ തിരുന്നാളാഘോഷങ്ങളിൽ പങ്ക് ചേരുകയും സൗഹാർദ്ദം പങ്കിടുകയും ചെയ്തു.

Related News