Loading ...

Home National

പശ്​ചിമബംഗാള്‍ ​പഞ്ചായത്ത്​ തെര​ഞ്ഞെടുപ്പില്‍ തിരിമറി നടന്നു.​ സുപ്രീംകോടതി

ന്യൂഡല്‍ഹി: പശ്​ചിമബംഗാള്‍ പഞ്ചായത്ത്​ തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്ന്​ സുപ്രീംകോടതി. ആയിരക്കണക്കിന്​ വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ്​ നടക്കാത്തത്​ ഞെട്ടലുണ്ടാക്കുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കുറച്ച്‌​ സീറ്റുകളില്‍ തെര​െഞ്ഞടുപ്പ്​ നടക്കാത്തത്​ മനസിലാക്കാം. എന്നാല്‍, ആയിരക്കണക്കിന്​ സീറ്റുകളിലാണ്​ ഇപ്പോള്‍ ഇത്​ സംഭവിച്ചിരിക്കുന്നതെന്ന്​ ചീഫ്​ ജസിറ്റസ്​ ദീപക്​ മിശ്ര പറഞ്ഞു.

പശ്​ചിമബംഗാളിലെ 34 ശതമാനം ഗ്രാമപഞ്ചായത്ത്​ വാര്‍ഡുകളിലും തൃണമുലിന്​ എതിരാളികളുണ്ടായിരുന്നില്ലെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷന്‍ പുറത്തിറക്കിയ കണക്കുകള്‍ വ്യക്​തമാക്കുന്നു. വാര്‍ഡുകളിലും പഞ്ചായത്ത്​ സമിതികളുലും ജില്ലാ പരിഷതിലും മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള എതിരില്ലാതെ വിജയിച്ചിരുന്നു. ബിര്‍ബുഹും, ബാന്‍കുര, മുര്‍ഷിദാബാദ്​, സൗത്ത്​ 24 പര്‍ഗാന തുടങ്ങിയ ജില്ലകളിലെല്ലാം തൃണമൂലിന്​ എതിരാളികള്‍ ഉണ്ടായിരുന്നില്ല.

Related News