Loading ...

Home Europe

ഹോം ഓഫിസ് കുടിയേറ്റക്കാരെ കൊള്ളയടിക്കുന്നു

ലണ്ടന്‍: രാജ്യത്തെ ഏറ്റവും വലിയ കൊള്ളസംഘമായി ഹോം ഓഫിസ് മാറുന്നു. വിവിധ കാരണങ്ങളുടെ പേരില്‍ കുടിയേറ്റക്കാരെ വന്‍ തോതില്‍ കൊള്ളയടിക്കുകയാണ് ഹോം ഓഫിസ് ചെയ്യുന്നത്. പൗരത്വത്തിന്റെ പേരില്‍ വന്‍ തുക ഈടാക്കുന്ന ഹോം ഓഫിസ് ഇപ്പോള്‍ അഭയാര്‍ഥികളുടെ മക്കളുടെ പേരിലാണ് പണം കൊള്ളയടിക്കുന്നത്. ആയിരത്തിലധികം പൗണ്ടാണ് യുകെയില്‍ ജനിക്കുന്ന കുട്ടികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കൊപ്പം യുകെയിലെത്തുന്ന കുട്ടികള്‍ക്കും പൗരത്വം ലഭിക്കുന്നതിനായി നല്‍കേണ്ടി വരുന്നത്. അതിഭീമമായ ഈ തുക താങ്ങാന്‍ പല അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്കും കഴിയാത്തതിനാല്‍ ഇവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം പോലും നിഷേധിക്കപ്പെടുകയാണ്.


Related News