Loading ...

Home Europe

ബ്രിട്ടനിൽ ഇടിമിന്നൽ മുന്നറിയിപ്പ്

ലണ്ടന്‍: ഏജന്‍സിയുടെ 164 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇടിമിന്നല്‍ മുന്നറിയിപ്പുമായി ബ്രിട്ടന്റെ കാലാവസ്ഥ പ്രവചന വിഭാഗം രംഗത്തുവന്നു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ ഉഷ്ണ തരംഗത്തിനും വെയ്ല്‍സ്, തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ആലിപ്പഴ വീഴ്ചക്കും ഇടിമിന്നലോടുകൂടിയ പേമാരിക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നല്‍ സാധ്യത പ്രവചിക്കാന്‍ സഹായിക്കുന്ന ഉപകരണം കഴിഞ്ഞമാസമാണ് സ്ഥാപിച്ചത്. കൊടുങ്കാറ്റടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളും അവിടങ്ങളിലൂടെ വാഹനഗതാഗതം കഴിവതും ഒഴിവാക്കണമെന്ന നിര്‍ദേശവും നല്‍കി. 

Related News