Loading ...

Home Europe

യുകെയിൽ കാട്ടുതീ വ്യാപകം

ലണ്ടന്‍: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുതീ പടരുന്നത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. വിന്റര്‍ ഹില്‍, സ്‌കൗട്ട് റോഡ് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ തീ കണ്ടെത്തിയത്. ഇത് നിയന്ത്രണ വിധേയമാക്കാന്‍ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ശക്തമായ കാറ്റ് തീയണയ്ക്കാന്‍ തടസമാകന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസിന്റെ നേതൃത്വത്തിലാണ് ശ്രമങ്ങള്‍ തുടരുന്നത്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. നിരവധി ഫയര്‍ഫോഴ്‌സ് യൂനിറ്റുകളും ശ്രമത്തില്‍ പങ്കാളികളാണ്. സൈന്യത്തെയും രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. സാഡില്‍വര്‍ത്ത് മൂറിലെ തീയണയ്ക്കാന്‍ ഇതിനോടകം സൈന്യം രംഗത്തെത്തിക്കഴിഞ്ഞു. 

Related News